ബ്രിട്ടീഷ് രാജ്ഞി ലോകത്തെ ഏറ്റവും വിലകൂടിയ എസ്‌യുവിയുടെ ആദ്യ ഉടമയാകും

ബ്രിട്ടീഷ് ആഡംബര കാര് നിര്മാതാക്കളായ ബെന്റ്ലിയുടെ ആദ്യ എസ്യുവി മോഡല് ബെന്റേയ്ഗയുടെ ആദ്യ കാര് ബ്രിട്ടീഷ് രാജ്ഞിക്ക് നല്കുമെന്ന് റിപ്പോര്ട്ട്. ഈ വര്ഷത്തെ ഫ്രാങ്കഫര്ട്ട് മോട്ടോര് ഷോയില് അവതരിപ്പിച്ച മോഡലാണ് ബെന്റേയ്ഗ. ലോകത്തെ ഏറ്റവും വിലകൂടിയ എസ്യുവി എന്ന വിശേഷണവുമായി എത്തുന്ന ബെന്റേയ്ഗയുടെ ആദ്യ യൂണിറ്റ് എലിസബത്ത് രാജ്ഞിക്ക് സമര്പ്പിക്കുമെന്ന് ബെന്റ്ലി സിഇഒ മൈക്കിള് വിന്ക്ലര് പറഞ്ഞു.
 | 

ബ്രിട്ടീഷ് രാജ്ഞി ലോകത്തെ ഏറ്റവും വിലകൂടിയ എസ്‌യുവിയുടെ ആദ്യ ഉടമയാകും

ലണ്ടന്‍: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലിയുടെ ആദ്യ എസ്‌യുവി മോഡല്‍ ബെന്റേയ്ഗയുടെ ആദ്യ കാര്‍ ബ്രിട്ടീഷ് രാജ്ഞിക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഫ്രാങ്കഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച മോഡലാണ് ബെന്റേയ്ഗ. ലോകത്തെ ഏറ്റവും വിലകൂടിയ എസ്‌യുവി എന്ന വിശേഷണവുമായി എത്തുന്ന ബെന്റേയ്ഗയുടെ ആദ്യ യൂണിറ്റ് എലിസബത്ത് രാജ്ഞിക്ക് സമര്‍പ്പിക്കുമെന്ന് ബെന്റ്‌ലി സിഇഒ മൈക്കിള്‍ വിന്‍ക്ലര്‍ പറഞ്ഞു.

ആഴ്ചകള്‍ക്കു മുമ്പ് തന്നെ രാജ്ഞി കാറിന്റെ ആദ്യ മോഡലില്‍ ടെസ്റ്റ് ഡ്രൈവ് നടത്തിക്കഴിഞ്ഞു. സ്‌കോട്ടലന്‍ഡിലായിരിക്കും കാര്‍ സൂക്ഷിക്കുകയെന്നും കമ്പനി അറിയിച്ചു. ഏറ്റവും വിലകൂടിയത് എന്ന വിശേഷണത്തിനൊപ്പം ഏറ്റവും ആഡംബരം നിറഞ്ഞത് എന്ന വിശേഷണവും ഈ മോഡലിനുണ്ട്. ബെന്റ്‌ലിയുടെ മുന്‍നിര മോഡല്‍ കൂടിയായിരിക്കും ഈ എസ്‌യുവി.

ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് 6 ലിറ്റര്‍ ഡബ്ല്യു12 എന്‍ജിന്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് വെറും നാലു സെക്കന്‍ഡുകള്‍ മാത്രം മതിയാകും. പരമാവധി വേഗം മണിക്കൂറില്‍ 301 കിലോമീറ്ററാണ്. ലോകത്തെ ഏറ്റവും ശക്തിയേറിയതും വേഗതയേറിയതുമായ എസ്‌യുവി ആയിരിക്കും ഇതെന്നും കമ്പനി അവകാശപ്പെട്ടു. അടുത്ത വര്‍ഷം ബെന്റേയ്ഗ വിപണിയിലെത്തും.