ഒബാമയുടെ നവരസങ്ങൾ; വീഡിയോ വൈറലാകുന്നു

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമായുടെ നവരസപ്രകടനങ്ങളുടെ വീഡിയോ വൈറലാകുന്നു. സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ യുവാക്കളിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഒബാമയുടെ വീഡിയോ പുറത്തിറക്കിയത്.
 | 

ഒബാമയുടെ നവരസങ്ങൾ; വീഡിയോ വൈറലാകുന്നു
ന്യൂയോർക്ക്:
അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമായുടെ നവരസപ്രകടനങ്ങളുടെ വീഡിയോ വൈറലാകുന്നു. സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ യുവാക്കളിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഒബാമയുടെ വീഡിയോ പുറത്തിറക്കിയത്.

കണ്ണാടിയിൽ നോക്കി നാവ് പുറത്തിട്ടും കൂളിംഗ് ഗ്ലാസ് ധരിച്ചുമാണ് ഒബാമ ഗോഷ്ടികൾ കാണിക്കുന്നത്. സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. നിങ്ങൾ സ്വയം പരിശോധിക്കുക എന്ന സന്ദേശവുമായാണ് ഒബാമ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും ചെയ്യുന്ന, എന്നാൽ പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്ന തലക്കെട്ടോടെയാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബുസ്ഫീഡാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. വ്യാഴാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾകൊണ്ട് രണ്ട് കോടിയാളുകളാണ് കണ്ടത്.