കാലിഫോര്‍ണിയയിലെ ഭീമന്‍ സെക്വയ മരം കാറ്റില്‍ നിലം പതിച്ചു

ഒരു കാറിനു കടന്നുപോകാന് കഴിയുന്ന വിധത്തില് ദ്വാരമുള്ളതിലൂടെ പ്രശസ്തമായ ഭീമന് സെക്വയ മരം ഇനി ഓര്മ. എട്ടാം തിയതി ഉണ്ടായ കൊടുങ്കാറ്റില് കാലിഫോര്ണിയയിലെ കാലവെരാസ് ബിഗ് ട്രീസ് സ്റ്റേറ്റ് പാര്ക്കിലുള്ള ഈ ഭീമന് മരം കടപുഴകി വീണു. 137 വര്ഷം ചുവട്ടിലുള്ള ദ്വാരവുമായി ഈ മരം നിന്നു. ജയന്റ് സെക്വയ ഇനത്തില്പ്പെട്ട ഈ മരത്തിന് പയനിയര് ക്യാബിന് ട്രീ എന്നായിരുന്നു പാര്ക്ക് അധികൃതര് നല്കിയിരുന്ന പേര്.
 | 

കാലിഫോര്‍ണിയയിലെ ഭീമന്‍ സെക്വയ മരം കാറ്റില്‍ നിലം പതിച്ചു

കാലിഫോര്‍ണിയ: ഒരു കാറിനു കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ ദ്വാരമുള്ളതിലൂടെ പ്രശസ്തമായ ഭീമന്‍ സെക്വയ മരം ഇനി ഓര്‍മ. എട്ടാം തിയതി ഉണ്ടായ കൊടുങ്കാറ്റില്‍ കാലിഫോര്‍ണിയയിലെ കാലവെരാസ് ബിഗ് ട്രീസ് സ്‌റ്റേറ്റ് പാര്‍ക്കിലുള്ള ഈ ഭീമന്‍ മരം കടപുഴകി വീണു. 137 വര്‍ഷം ചുവട്ടിലുള്ള ദ്വാരവുമായി ഈ മരം നിന്നു. ജയന്റ് സെക്വയ ഇനത്തില്‍പ്പെട്ട ഈ മരത്തിന് പയനിയര്‍ ക്യാബിന്‍ ട്രീ എന്നായിരുന്നു പാര്‍ക്ക് അധികൃതര്‍ നല്‍കിയിരുന്ന പേര്.

33 അടി (10 മീറ്റര്‍) ചുറ്റളവ് ഈ വൃക്ഷഭീമന്റെ ചുവട് ഭാഗത്തിന് ഉണ്ടായിരുന്നു. 1880ല്‍ നിര്‍മിച്ച ദ്വാരത്തിനുള്ളിലൂടെ കാറുകള്‍ കടന്നുപോകുമായിരുന്നു. അടുത്ത കാലത്ത് വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായി സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിവശം തുരന്നിട്ടും ഈ വൃഷത്തില്‍ ചില ശാഖകള്‍ പൊടിച്ചിരുന്നു. മരം ഇപ്പോഴും ജീവിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്.

കാലിഫോര്‍ണിയയിലെ ഭീമന്‍ സെക്വയ മരം കാറ്റില്‍ നിലം പതിച്ചു

സെക്വയ മരങ്ങള്‍ വ്യാപകമായി കാണപ്പെടുന്ന സിയറ മലനിരകളില്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്ന കാട്ടുതീ പയനിയര്‍ ക്യാബിന്‍ മരത്തിനെയും ബാധിച്ചിരുന്നു. എന്നാല്‍ കത്തിയെരിഞ്ഞ ഭാഗങ്ങളിലേക്ക് തൊലി വന്നു മൂടിയതും പാര്‍ക്ക് അധികൃതര്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കിയത്. മരത്തിന്റെ വലിപ്പം കാണിക്കാന്‍ അടിവശം തുരന്നതാണ് ഇതിന്റെ ആയുസ് കുറച്ചതെന്നാണ് നിഗമനം.

കാലിഫോര്‍ണിയയിലെ ഭീമന്‍ സെക്വയ മരം കാറ്റില്‍ നിലം പതിച്ചു

പാര്‍ക്കിലുള്ള മറ്റു ചില മരങ്ങളും ആയിരം വര്‍ഷത്തിനു മേല്‍ പ്രായമുള്ളവയാണ്. മൂവായിരം വര്‍ഷം വരെയാണ് ഈ വൃക്ഷങ്ങളുടെ ആയുസ് എന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ വൃക്ഷവും ഒരു ഭീമന്‍ സെക്വയ വൃക്ഷമാണ്. കാലിഫോര്‍ണിയയിലെ സെക്വയ നാഷണല്‍ പാര്‍ക്കിലുള്ള ജനറല്‍ ഷെര്‍മാന്‍ ആണ് ഇത്. ഇതിന് 2500 വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം.