ഒട്ടകത്തിന്റെ സ്വകാര്യഭാഗത്ത് സ്ത്രീ കടിച്ചു; ആന്റിബയോട്ടിക് നിര്‍ദേശിച്ച് മൃഗഡോക്ടര്‍മാര്‍

ഒരു ഒട്ടകത്തിനാണ് മൃഗ ഡോക്ടര്മാര് ആന്റിബയോട്ടിക് ചികിത്സ നിര്ദേശിച്ചിരിക്കുന്നത്.
 | 
ഒട്ടകത്തിന്റെ സ്വകാര്യഭാഗത്ത് സ്ത്രീ കടിച്ചു; ആന്റിബയോട്ടിക് നിര്‍ദേശിച്ച് മൃഗഡോക്ടര്‍മാര്‍

മൃഗങ്ങള്‍ കടിച്ചാല്‍ മനുഷ്യര്‍ക്ക് ചികിത്സ നിര്‍ദേശിക്കപ്പെടുന്നതാണ് ഇതുവരെയുള്ള ചരിത്രം. പട്ടിയോ പൂച്ചയോ ഒക്കെയാണ് സാധാരണ മനുഷ്യരെ കടിക്കാറുള്ളത്. എന്നാല്‍ മനുഷ്യന്‍ കടിച്ചതിന് ഒരു മൃഗത്തിന് ആന്റിബയോട്ടിക് ചികിത്സ നിര്‍ദേശിക്കപ്പെടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാവുന്ന കാര്യമായിരിക്കും. ഇവിടെ അതും സംഭവിച്ചിരിക്കുകയാണ്. ഒരു ഒട്ടകത്തിനാണ് മൃഗ ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് ചികിത്സ നിര്‍ദേശിച്ചിരിക്കുന്നത്. ഒരു സ്ത്രീ ഒട്ടകത്തിന്റെ സ്വകാര്യ ഭാഗത്ത് കടിച്ചതിനെത്തുടര്‍ന്നാണ് ഇത്.

അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവമുണ്ടായത്. 68കാരിയായ ഗ്ലോറിയ ലാന്‍കാസ്റ്ററും ഭര്‍ത്താവ് എഡ്മണ്ട് ലാന്‍കാസ്റ്ററും ഗ്രോസ് ടീറ്റിലുള്ള ടൈഗര്‍ ട്രക്ക് ഷോപ്പില്‍ ഒട്ടകങ്ങളെ പാര്‍പ്പിച്ചിരിക്കുന്നയിടത്ത് തങ്ങളുടെ നായയെ അഴിച്ചുവിട്ട് കളിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് കാസ്പര്‍ എന്ന ഒട്ടകം നായയെ ആക്രമിക്കാന്‍ വന്നുവെന്നാണ് ഇവര്‍ പറയുന്നത്. രണ്ടുപേരും ചേര്‍ന്ന് ഒട്ടകത്തെ ഓടിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും ഒട്ടകം ഗ്ലോറിയയുടെ പുറത്ത് കയറിയിരുന്നു.

ഗത്യന്തരമില്ലാതെ അവര്‍ ഒട്ടകത്തിന്റെ സ്വകാര്യ ഭാഗത്ത് കടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒട്ടകത്തെ പ്രകോപിപ്പിച്ചത് ഗ്ലോറിയയാണെന്നാണ് പോലീസ് പറയുന്നത്. മുറിവേറ്റ ഒട്ടകത്തിന് മൃഗഡോക്ടര്‍ ആന്റിബയോട്ടിക് എഴുതി നല്‍കുകയും ചെയ്തു.