യുകെയിലെ ടാറ്റാ സ്റ്റീല്‍ പ്രതിസന്ധി: സ്റ്റീല്‍ വില പുനഃപരിശോധിക്കില്ലെന്ന് കാമറൂണ്‍; ബിസിനസ് സെക്രട്ടറിക്കെതിരേ തൊഴിലാളികളുടെ രോഷം

സ്റ്റീലിന്റെ വില പുനഃപരിശോധിക്കാന് ആലോചനയില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് അസന്ദിഗ്ധമായി പ്രസ്താവിച്ചതോടെ ടാറ്റാ സ്റ്റീല് തുടരുന്ന കാര്യം സംശയത്തിലായി. പ്രധാനമന്ത്രിയുടെ പ്രസ്താവന നാലായിരത്തോളമുള്ള പോര്ട്ട് ടാല്ബട്ടിലെ തൊഴിലാളികളെ രോഷാകുലരാക്കി. കമ്പനി സന്ദര്ശിച്ച സാജിദ് ജാവിദിനോട് അവര് തട്ടിക്കയറി. വിപണിയില് വിലകുറഞ്ഞ ചൈനീസ് സ്റ്റീല് എത്താന് തുടങ്ങിയതോടെയാണ് ഗുണമേന്മയുള്ള ടാറ്റാ സ്റ്റീല് പിന്തള്ളപ്പെടാന് തുടങ്ങിയത്. ഇതോടെയാണ് യുകെയിലെ ബിസിനസ് അവസാനിപ്പിക്കാന് ടാറ്റ തീരുമാനിക്കുകയായിരുന്നു.
 | 

യുകെയിലെ ടാറ്റാ സ്റ്റീല്‍ പ്രതിസന്ധി: സ്റ്റീല്‍ വില പുനഃപരിശോധിക്കില്ലെന്ന് കാമറൂണ്‍; ബിസിനസ് സെക്രട്ടറിക്കെതിരേ തൊഴിലാളികളുടെ രോഷം

ലണ്ടന്‍: സ്റ്റീലിന്റെ വില പുനഃപരിശോധിക്കാന്‍ ആലോചനയില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അസന്ദിഗ്ധമായി പ്രസ്താവിച്ചതോടെ ടാറ്റാ സ്റ്റീല്‍ തുടരുന്ന കാര്യം സംശയത്തിലായി. പ്രധാനമന്ത്രിയുടെ പ്രസ്താവന നാലായിരത്തോളമുള്ള പോര്‍ട്ട് ടാല്‍ബട്ടിലെ തൊഴിലാളികളെ രോഷാകുലരാക്കി. കമ്പനി സന്ദര്‍ശിച്ച സാജിദ് ജാവിദിനോട് അവര്‍ തട്ടിക്കയറി. വിപണിയില്‍ വിലകുറഞ്ഞ ചൈനീസ് സ്റ്റീല്‍ എത്താന്‍ തുടങ്ങിയതോടെയാണ് ഗുണമേന്മയുള്ള ടാറ്റാ സ്റ്റീല്‍ പിന്തള്ളപ്പെടാന്‍ തുടങ്ങിയത്. ഇതോടെയാണ് യുകെയിലെ ബിസിനസ് അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു.

ഗുണമേന്മ ഉറപ്പു വരുത്തി ചൈനീസ് സ്റ്റീലിനും വിലനിലവാരം ഏകീകരിക്കാനുള്ള തീരുമാനമാണ് കാമൂറണ്‍ തള്ളിയത്. അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യൂറോപ്യന്‍ യൂണിയനാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. അമേരിക്കയിലേക്ക് യാത്ര പുറപ്പെടും മുമ്പായിരുന്നു കാമറൂണിന്റെ പ്രതികരണം. അതേസമയം പ്രധാനമന്ത്രിയുടെ നിലപാട് ധാര്‍ഷ്ട്യമാണെന്നും സാമ്പത്തിക യുദ്ധത്തിലുള്ള ചൈനയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

വെയില്‍സില്‍ ടാറ്റാ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന സ്റ്റീല്‍ ഇറക്കുമതിക്ക് 46 ശതമാനം നികുതി പ്രഖ്യാപിച്ച് ചൈന വെള്ളിയാഴ്ച പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അമേരിക്കയില്‍ ആണവായുധ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍ ചൈനീസ് പ്രസിഡന്റുമായി കാമറൂണ്‍ കുടിക്കാഴ്ച നടത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്.

ഇതിനിടെ ടാറ്റാ സ്റ്റീലിന്റെ കമ്പനി സന്ദര്‍ശിച്ച ബിസിനസ് സെക്രട്ടറിക്ക് തൊഴിലാളികളുടെ രോഷത്തെ അഭിമുഖീകരിക്കേണ്ടിവന്നു. സ്റ്റീല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അവര്‍ മുദ്രാവാക്യം മുഴക്കി. ടാറ്റാ സ്റ്റീല്‍ ദേശവല്‍ക്കരിക്കുക അസാധ്യമാണെന്ന് ജാവിദ് പറഞ്ഞു. അതേസമയം ബിസിനസ് വാങ്ങാനെത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം വില്‍ക്കാനല്ല, ടാറ്റാ സ്റ്റീലിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നാണ് യു.കെ സ്റ്റീല്‍ ഡയറക്ടര്‍ ഗാരെത് സ്റ്റെയ്‌സ് പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാമറൂണ്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.