മാർപാപ്പയ്ക്ക് തിരിച്ചടി; പ്രത്യേക സുന്നഹദോസ് സ്വവർഗ വിവാഹത്തെ അംഗീകരിച്ചില്ല

സ്വവർഗ വിവാഹത്തെ അംഗീകരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തിന് പ്രത്യേക സുന്നഹദോസിൽ തിരിച്ചടി. സ്വവർഗ വിവാഹത്തെ തുറന്ന മനസോടെ ഉൾക്കൊള്ളാൻ സഭയ്ക്കു കഴിയണമെന്ന പ്രമേയം സിനഡ് തള്ളി. മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. 62ന് എതിരേ 118 വോട്ടുകൾക്കാണ് വാദം പരാജയപ്പെട്ടത്. ഇത്തരം വിവാഹത്തിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാർക്കായിരുന്നു സിനഡിൽ മേൽക്കൈ.
 | 

റോം:

സ്വവർഗ വിവാഹിതരെ പിന്തുണക്കാൻ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം മാർപാപ്പ നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ നീങ്ങിയ യാഥാസ്ഥിതിക വിഭാഗം മാർപാപ്പയുടെ നിർദ്ദേശത്തോട് വിയോജിക്കുകയായിരുന്നു. വിധവകൾക്ക് പുനർ വിവാഹത്തിന് അനുമതി നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ക്രൈസ്തവ കുടുംബ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ ചേർന്ന സിനഡിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200 മെത്രാൻമാരാണ് പങ്കെടുത്തത്. ഗർഭഛിദ്രം, ഗർഭനിരോധനം, വിവാഹമോചനം, കുടുംബ ബന്ധങ്ങൾ എന്നിവയാണ് സിനഡ് ചർച്ചക്കെടുത്ത മറ്റു വിഷയങ്ങൾ. രണ്ടാഴ്ച ചർച്ച നടത്തിയിട്ടും ഒന്നിലും തീരുമാനത്തിലെത്താൻ സാധിക്കാതെയാണ് സിനഡ് പിരിഞ്ഞത്.