യുകെയില്‍ ഏഴുവയസുളള കുട്ടികള്‍ പോലും സെക്‌സ് ചാറ്റിംഗ് നടത്തുന്നതായി പഠനം

ഏഴുവയസുളള കുട്ടികള് പോലും സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക സന്ദേശങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും കൈമാറുന്നതായി റിപ്പോര്ട്ട്. അധ്യാപക സംഘടന നടത്തിയ സര്വേയിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. സെക്സ്റ്റിംഗ് നടത്തുന്ന വിദ്യാര്ത്ഥികളെക്കുറിച്ച് തങ്ങള്ക്ക് അറിയാമെന്ന് സര്വേയില് പങ്കെടുത്ത പകുതിയിലേറെയും അധ്യാപകര് വെളിപ്പെടുത്തി. 1300 അധ്യാപകരാണ് സര്വേയില് പങ്കെടുത്തത്. ഇതില് മൂന്നിലൊന്ന് പേര്ക്കും പതിനൊന്ന് വയസ് പോലുമുളള കുട്ടികള് സെക്സ്റ്റിംഗ് നടത്തുന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം.
 | 

യുകെയില്‍ ഏഴുവയസുളള കുട്ടികള്‍ പോലും സെക്‌സ് ചാറ്റിംഗ് നടത്തുന്നതായി പഠനം

ലണ്ടന്‍: ഏഴുവയസുളള കുട്ടികള്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക സന്ദേശങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും കൈമാറുന്നതായി റിപ്പോര്‍ട്ട്. അധ്യാപക സംഘടന നടത്തിയ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സെക്സ്റ്റിംഗ് നടത്തുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെയും അധ്യാപകര്‍ വെളിപ്പെടുത്തി. 1300 അധ്യാപകരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നിലൊന്ന് പേര്‍ക്കും പതിനൊന്ന് വയസ് പോലുമുളള കുട്ടികള്‍ സെക്സ്റ്റിംഗ് നടത്തുന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം.

ഏഴുവയസുളള കുട്ടിയാണ് സെക്സ്റ്റിംഗ് നടത്തുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയെന്നും സര്‍വേ വെളിപ്പെടുത്തുന്നു. പതിമൂന്നിനും പതിനാറിനുമിടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികളാണ് സെക്സ്റ്റിംഗ് നടത്തുന്നവരില്‍ ഭൂരിപക്ഷം. ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിന്റെ ചിത്രമെടുത്ത് തനിക്ക് അയച്ച് തരാന്‍ നിര്‍ബന്ധിച്ച പെണ്‍കുട്ടിയെക്കുറിച്ചും സര്‍വേയില്‍ വെളിപ്പെടുത്തലുണ്ടായി. ഇവള്‍ പിന്നീട് ഈ ചിത്രങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികളുമായും പങ്ക് വച്ചു. വിദ്യാര്‍ത്ഥികള്‍ സ്ഖലനത്തിന്റെ ദൃശ്യങ്ങള്‍ സ്വയം പകര്‍ത്തുന്നതായും അധ്യാപകര്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ ഈ സര്‍വേ നടത്താറുണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ക്രിസ് കീറ്റ്‌സ് പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നതിലൂടെ കുട്ടികള്‍ സെക്‌സ് റാക്കറ്റുകളുടെ വലയില്‍ കുടുങ്ങാനുളള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെന്ന് എന്‍എസ്പിസിസി വക്താവ് ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ മികച്ച ലൈംഗിക വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറയുന്നു.