ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈന

ഇന്ത്യന് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായ ഗല്വാനില് തങ്ങളുടെ സൈികര് കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന.
 | 
ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായ ഗല്‍വാനില്‍ തങ്ങളുടെ സൈികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സൈനികരുടെ മരണം ചൈന സ്ഥിരീകരിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്.

ചെന്‍ ഹോങ്ജുന്‍, ചെന്‍ ഷിയാങ്‌റോങ്, ഷിയാവോ സിയുവാന്‍, വാങ് ഴുവോറന്‍ എന്നീ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ വിദേശ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാള്‍ക്ക് മരണാനന്തര ബഹുമതിയായ ”ഗാര്‍ഡിയന്‍ ഓഫ് ഫ്രോണ്ടിയര്‍ ഹീറോ” എന്ന പദവിയും മൂന്ന് പേര്‍ക്ക് ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നല്‍കി.

1975ന് ശേഷം ചൈനീസ് സൈന്യവുമായി ആദ്യമായാണ് ഇന്ത്യ ഏറ്റുമുട്ടിയത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളതിനാല്‍ കല്ലും വടിയും കുന്തവും മറ്റും ഉപയോഗിച്ചായിരുന്നു ചൈനീസ് ആക്രമണം. സംഭവത്തില്‍ 20 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്.