കോവിഡ്-19ല്‍ അമേരിക്കയുടെ സമീപനത്തെ വിമര്‍ശിച്ച് ചൈനീസ് അനിമേഷന്‍; വീഡിയോ

കോവിഡ് 19ല് അമേരിക്ക സ്വീകരിച്ച നിലപാടുകളെ പരിഹസിക്കുന്ന ചൈനീസ് അനിമേഷന് വീഡിയോ വൈറലാകുന്നു.
 | 
കോവിഡ്-19ല്‍ അമേരിക്കയുടെ സമീപനത്തെ വിമര്‍ശിച്ച് ചൈനീസ് അനിമേഷന്‍; വീഡിയോ

ബെയ്ജിംഗ്: കോവിഡ് 19ല്‍ അമേരിക്ക സ്വീകരിച്ച നിലപാടുകളെ പരിഹസിക്കുന്ന ചൈനീസ് അനിമേഷന്‍ വീഡിയോ വൈറലാകുന്നു. വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരില്‍ പുറത്തിറങ്ങിയ അനിമേഷന്‍ വീഡിയോ മാസ്‌ക് ധരിച്ച ടെറക്കോട്ട പോരാളിയും അമേരിക്കയുടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും തമ്മിലുള്ള സംഭാഷണമായാണ് തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പേരില്‍ അമേരിക്ക തുടക്കം മുതല്‍ തന്നെ ചൈനയുമായി തര്‍ക്കത്തിലായിരുന്നു. കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് ചൈനക്കെതിരെ അന്വേഷണം നടത്തുമെന്നാണ് അമേരിക്കയുടെ പുതിയ നിലപാട്. ഇതിനിടെയാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

Once Upon a Virus

#China published a short animation titled “Once Upon a Virus” mocking the #US response to the new #coronavirus using Lego-like figures to represent the two countries.

Posted by Saudi Expats on Saturday, May 2, 2020