കാമുകൻ ഉപേക്ഷിച്ചു; യുവതി ചിക്കൻ കഴിച്ച് സങ്കടം മാറ്റി

കാമുകൻ ഉപേക്ഷിച്ച സങ്കടത്തിൽ യുവതി ഒരാഴ്ച്ച കെ.എഫ്.സി ചിക്കൻ കഴിച്ച് സങ്കടമകറ്റി. ചൈനീസ് സ്വദേശിനിയായ ടാൻ ഷെൻ എന്ന 26-കാരിയാണ് വീട്ടിൽ പോകാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എഫ്.സി റെസ്റ്റോറന്റിലിരുന്ന് ചിക്കൻ കഴിച്ചത്. ചെങ്ഡു റെയിൽവേ സ്റ്റേഷന് സമീപത്തെ കെ.എഫ്.സി ഔട്ട്ലെറ്റിൽ കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം.
 | 

കാമുകൻ ഉപേക്ഷിച്ചു; യുവതി ചിക്കൻ കഴിച്ച് സങ്കടം മാറ്റി

ബീജിംഗ്
: കാമുകൻ ഉപേക്ഷിച്ച സങ്കടത്തിൽ യുവതി ഒരാഴ്ച്ച കെ.എഫ്.സി ചിക്കൻ കഴിച്ച് സങ്കടമകറ്റി. ചൈനീസ് സ്വദേശിനിയായ ടാൻ ഷെൻ എന്ന 26-കാരിയാണ് വീട്ടിൽ പോകാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എഫ്.സി റെസ്‌റ്റോറന്റിലിരുന്ന് ചിക്കൻ കഴിച്ചത്. ചെങ്ഡു റെയിൽവേ സ്റ്റേഷന് സമീപത്തെ കെ.എഫ്.സി ഔട്ട്‌ലെറ്റിൽ കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം.

കാമുകൻ ഉപേക്ഷിച്ചു; യുവതി ചിക്കൻ കഴിച്ച് സങ്കടം മാറ്റി
പ്രണയനൈരാശ്യത്തിലായിരുന്ന യുവതിക്ക് ഭാവിയെ കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും അൽപ്പം സമയം ആവശ്യമുണ്ടായിരുന്നു. തുടർന്നാണ് ഇഷ്ടമുള്ളത് കഴിച്ച് ചിന്തിക്കാൻ യുവതി തീരുമാനിച്ചത്. അങ്ങനെയാണ് താൻ ഒരാഴ്ച്ച കെ.എഫ്‌സിയിൽ പോയിരുന്ന് ചിക്കൻ കഴിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. കാമുകനുമായുള്ള ഓർമ്മകൾ നിലനിൽക്കുന്ന തന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോകാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.

കാമുകൻ ഉപേക്ഷിച്ചു; യുവതി ചിക്കൻ കഴിച്ച് സങ്കടം മാറ്റി
ഒരോ സ്ഥലത്തിരുന്ന് ചിക്കൻ ഓർഡർ ചെയ്ത് കഴിച്ചു കൊണ്ടിരുന്ന യുവതിയെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് റെസ്‌റ്റോറന്റ് ജീവനക്കാർ ശ്രദ്ധിച്ചത്. എന്നാൽ സ്ഥാപനത്തിന് ശല്യമുണ്ടാകാതെ ഇരുന്ന യുവതിയെ അവർ ഇറക്കിവിട്ടതുമില്ല. ദിവസങ്ങൾക്ക് ശേഷം ഇക്കാര്യമറിഞ്ഞ ചൈനീസ് മാധ്യമങ്ങൾ കടയിലെത്തിയപ്പോഴാണ് യുവതി ചിക്കൻ കഴിക്കുന്നത് അവസാനിപ്പിച്ചത്.