ഗൂഗിളില്‍ ജോലിക്കായി കത്തയച്ച ഏഴ് വയസുകാരിക്ക് ടെക്‌നോളജി കമ്പനിയില്‍ ജോലി കിട്ടി

ജോലി ആവശ്യപ്പെട്ട് ഗൂഗിളിന് കത്തെഴുതി ശ്രദ്ധേയയായ ക്ലോ ബ്രിഡ്ജ്വാട്ടര് വീണ്ടും വാര്ത്തകളില് നിറയുകയാണ്. ഇവള്ക്ക് ആഗ്രഹം പോലെ ഒരു ജോലി കിട്ടി. കാനോ എന്ന ടെക്നോളജി കമ്പനിയുടെ കുട്ടികള്ക്കായിന നിര്മിക്കുന്ന ഡിഐവൈ കമ്പ്യൂട്ടര് കിറ്റുകളുടെ ഗുണനിലവാരം വിലയിരുത്തുകയാണ് കൊച്ച് ക്ലോയുടേയും 5 വയസ്സുകാരിയായ കുഞ്ഞനുജത്തി ഹോളിയുടെയും ജോലി.
 | 

ഗൂഗിളില്‍ ജോലിക്കായി കത്തയച്ച ഏഴ് വയസുകാരിക്ക് ടെക്‌നോളജി കമ്പനിയില്‍ ജോലി കിട്ടി

ലണ്ടന്‍: ജോലി ആവശ്യപ്പെട്ട് ഗൂഗിളിന് കത്തെഴുതി ശ്രദ്ധേയയായ ക്ലോ ബ്രിഡ്ജ്‌വാട്ടര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവള്‍ക്ക് ആഗ്രഹം പോലെ ഒരു ജോലി കിട്ടി. കാനോ എന്ന ടെക്‌നോളജി കമ്പനിയുടെ കുട്ടികള്‍ക്കായിന നിര്‍മിക്കുന്ന ഡിഐവൈ കമ്പ്യൂട്ടര്‍ കിറ്റുകളുടെ ഗുണനിലവാരം വിലയിരുത്തുകയാണ് കൊച്ച് ക്ലോയുടേയും 5 വയസ്സുകാരിയായ കുഞ്ഞനുജത്തി ഹോളിയുടെയും ജോലി.

കാനോയുടെ ഇത്തരത്തിലുള്ള എല്ലാ പ്രൊഡക്റ്റുകളുടേയും നിലവാരം വിലയിരുത്തുന്നത് ക്ലോയും അനുജത്തിയും ആയിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അതിനുശേഷം മാത്രമേ അവ മാര്‍ക്കറ്റില്‍ എത്തുകയുള്ളു. ഒരോ മൂന്ന് മാസത്തിനിടയിലും കാനോയുടെ പ്രതിനിധിയുമായി ഉല്‍പ്പന്നങ്ങളേക്കുറിച്ച് ഇവര്‍ തങ്ങളുടെ അഭിപ്രായം അറിയിക്കും. വീഡിയോ കോളിലൂടെ നല്‍കുന്ന ഈ വിവരങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാനാണ് കാനോ പദ്ധതിയിടുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ജോലി ആവശ്യപ്പെട്ട് ക്ലോ ഗൂഗിള്‍ മേധാവിക്ക് കത്തെഴുതിയത്. ക്ലോയുടെ അച്ഛന്‍ ഈ കത്ത് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ ഷെയര്‍ ചെയ്തു. പിന്നീടാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് സിഇഒ സുന്ദര്‍ പിച്ചൈ അതിന് മറുപടി നല്‍കിയത്. ഞാന്‍ വലുതാകുമ്പോള്‍ എനിക്ക് ഗൂഗിളില്‍ ജോലി ചെയ്യണം. ഒരു ചോക്കളേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഒളിമ്പിക്സ് നീന്തലിലും പങ്കെടുക്കണം എന്നായിരുന്നു ക്ലോ സുന്ദര്‍പിച്ചൈക്കുള്ള കത്തില്‍ എഴുതിയത്.