ഖത്തറില്‍ പോകാന്‍ ഇനി വിസ വേണ്ട; ഉപരോധം മറികടക്കാന്‍ 80 രാജ്യങ്ങള്‍ക്ക് ഇളവ്

സൗദിയും സഖ്യരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങള് മറികടക്കാന് വിസ ചട്ടങ്ങള് ലഘൂകരിച്ച് ഖത്തര്. ഇന്ത്യയുള്പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇന് വിസയില്ലാതെ ഖത്തറില് എത്താം. യുകെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പാസ്പോര്ട്ട്, മടക്കയാത്രക്കുള്ള ടിക്കറ്റ് എന്നിവ മാത്രം കാട്ടിയാല് മതിയാകും.
 | 

ഖത്തറില്‍ പോകാന്‍ ഇനി വിസ വേണ്ട; ഉപരോധം മറികടക്കാന്‍ 80 രാജ്യങ്ങള്‍ക്ക് ഇളവ്

ദോഹ: സൗദിയും സഖ്യരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ വിസ ചട്ടങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇന് വിസയില്ലാതെ ഖത്തറില്‍ എത്താം. യുകെ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട്, മടക്കയാത്രക്കുള്ള ടിക്കറ്റ് എന്നിവ മാത്രം കാട്ടിയാല്‍ മതിയാകും. വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

30 മുതല്‍ 180 ദിവസം വരെയുള്ള കാലയളവില്‍ രാജ്യത്ത് തങ്ങുന്നതിനാണ് അനുമതി. ഏത് രാജ്യത്തെ പൗരനാണ് എന്നത് ആശ്രയിച്ചാണ് തങ്ങാനുള്ള കാലയളവ് നിശ്ചയിക്കുന്നത്. ടൂറിസം വികസിപ്പിക്കാനും പുതിയ നിക്ഷേപകരെ കണ്ടെത്താനുമാണ് ഉദാര സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏതു രാജ്യത്തെയും പൗരന്‍മാര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു.

5 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ നീളുന്ന ട്രാന്‍സിറ്റ് വിസകളാണ് ഇതനുസരിച്ച് നല്‍കി വരുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഒരു ദിവസത്തെ താമസവും സൗജന്യ ട്രാന്‍സിറ്റ് വിസയുമുള്‍പ്പെടുന്ന യാത്രാ പാക്കേജ് ഖത്തര്‍ എയര്‍ വേയ്‌സ് കഴിഞ്ഞ മെയ് മാസത്തില്‍ അവതരിപ്പിച്ചിരുന്നു.