ബിബിസിയില്‍ ആഭാസകരമായ സീരിയലുകളും രംഗങ്ങളും നിറയുന്നതായി ആരോപണം

ബി.ബി.സിയില് ആഭാസകരമായ രംഗങ്ങളും കാമകേളികള് നിറഞ്ഞ സീരിയലുകളും നിറയുന്നതായി ആരോപണം. സണ്ഡേ നൈറ്റ് ഡ്രാമ എന്നപേരിലുള്ള മിക്ക സീരിയലുകളും ഇത്തരത്തിലുള്ളതാണെന്നാണ് ആരോപണം. എയ്ഡന് ടര്ണര് നഗ്നനാവുന്ന പോള്ഡാര്ക്ക്, വാര് ആന്ഡ് പീസ്, ടോം ഹിഡില്സ്റ്റണ് നഗ്നനാവുന്ന ദി നൈറ്റ് മാനേജര് തുടങ്ങി മുമ്പെങ്ങുമില്ലാത്തവിധം ബ്രിട്ടീഷ് ടിവിയില് ആഭാസരംഗങ്ങള് നിറയുകയാണെന്നാണ് ആരോപണം. ഇതിനൊക്കെപ്പുറമേയാണ് കാനല് പ്ലസില് നിന്നും ചാനല് സ്വന്തമാക്കിയ വേഴ്സയില്സ് എന്ന കോസ്റ്റ്യും ഡ്രാമ. ഫ്രഞ്ച് ചക്രവര്ത്തി ലൂയി പതിനാലാമന്റെ ആഡംബര ജീവിതം പ്രമേയമാക്കിയ ഈ സീരിയല് അശ്ലീലത്തിന്റെ പച്ചയായ ആവിഷ്കാരമാണെന്നും ബ്രിട്ടീഷ് എം.പിമാരും കുടുംബാവകാശ ക്യാപെയിന്കാരും ആരോപിക്കുന്നു.
 | 

ബിബിസിയില്‍ ആഭാസകരമായ സീരിയലുകളും രംഗങ്ങളും നിറയുന്നതായി ആരോപണം

ലണ്ടന്‍: ബി.ബി.സിയില്‍ ആഭാസകരമായ രംഗങ്ങളും കാമകേളികള്‍ നിറഞ്ഞ സീരിയലുകളും നിറയുന്നതായി ആരോപണം. സണ്‍ഡേ നൈറ്റ് ഡ്രാമ എന്നപേരിലുള്ള മിക്ക സീരിയലുകളും ഇത്തരത്തിലുള്ളതാണെന്നാണ് ആരോപണം. എയ്ഡന്‍ ടര്‍ണര്‍ നഗ്‌നനാവുന്ന പോള്‍ഡാര്‍ക്ക്, വാര്‍ ആന്‍ഡ് പീസ്, ടോം ഹിഡില്‍സ്റ്റണ്‍ നഗ്‌നനാവുന്ന ദി നൈറ്റ് മാനേജര്‍ തുടങ്ങി മുമ്പെങ്ങുമില്ലാത്തവിധം ബ്രിട്ടീഷ് ടിവിയില്‍ ആഭാസരംഗങ്ങള്‍ നിറയുകയാണെന്നാണ് ആരോപണം. ഇതിനൊക്കെപ്പുറമേയാണ് കാനല്‍ പ്ലസില്‍ നിന്നും ചാനല്‍ സ്വന്തമാക്കിയ വേഴ്‌സയില്‍സ് എന്ന കോസ്റ്റ്യും ഡ്രാമ. ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാലാമന്റെ ആഡംബര ജീവിതം പ്രമേയമാക്കിയ ഈ സീരിയല്‍ അശ്ലീലത്തിന്റെ പച്ചയായ ആവിഷ്‌കാരമാണെന്നും ബ്രിട്ടീഷ് എം.പിമാരും കുടുംബാവകാശ ക്യാപെയിന്‍കാരും ആരോപിക്കുന്നു.

ഫ്രാന്‍സില്‍ റിലേ ചെയത് ആദ്യ എപ്പിസോഡ് തന്നെ വിവാദമായിരുന്നു. സ്വവര്‍ഗ ലൈംഗികത, കുള്ളന്‍മാരോട് ആസക്തിപൂണ്ട രാജ്ഞി തുടങ്ങി രാജ്ഞിയുമായി കാമകേളികളാടുന്ന ബ്രിട്ടീഷ് രാജാവിനെ പോലും ഇതില്‍ പ്രമേയമാക്കിയിരിക്കുന്നതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം സീരിയലുകളോ പരിപാടികളോ കാണാന്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രം പണം നല്‍കി കാണാം. എന്നാല്‍ ബി.ബി.സി വരിക്കാര്‍ക്ക് ഇവ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനു പണം നല്‍കേണ്ടിവരുന്നു എന്നതാണ് അവസ്ഥയെന്ന് കണ്‍സര്‍വേറ്റീവ് എം.പി ആന്‍ഡ്രൂ ബ്രിഡ്‌ജെന്‍ പറഞ്ഞു.

ആഭാസരംഗങ്ങള്‍ക്കുപുറമേ അക്രമ രംഗങ്ങളും ഇവയിലുണ്ട്. പൊതുജനങ്ങള്‍ക്ക് ഗുണകാരമായിരിക്കണം പൊതുപ്രക്ഷേപണം എന്നിരിക്കേ ഇതൊക്കെ ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നു മനസിലാവുന്നില്ലെന്ന് ഫാമിലി എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ നോര്‍മന്‍ വെല്‍സ് പറഞ്ഞു. അതേസമയം വേഴ്‌സയില്‍സ് എന്ന പരമ്പര കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായിരിക്കുമെന്നാണ് ബി.ബി.സി പ്രോഗ്രാം ഹെഡ് സ്യൂ ഡീക്‌സ് പ്രതികരിച്ചത്. ഇതിലെ ചരിത്ര പശ്ചാത്തലവും വസ്ത്രാലങ്കാരവും അത്ഭുതപ്പെടുത്തുന്നതാണ്. ഭ്രമിപ്പിക്കുന്ന ഒരു കഥ അതീവ ശ്രദ്ധയോടെയും ബുദ്ധിപരമായും സന്നിവേശിപ്പിച്ചിരിക്കുകയാണ് ഇതില്‍. അദ്ദേഹം പറഞ്ഞു. സീരിയല്‍ ഉടനെ ബി.ബി.സി 2ല്‍ സംപ്രേഷണം ചെയ്തുതുടങ്ങും.