അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി; വൈറസ് ബാധ 60 രാജ്യങ്ങളില്‍

ന്യൂയോര്ക്ക്: അമേരിക്കയില് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി ഉയര്ന്നു. നാല് പേരാണ് കഴിഞ്ഞ ദിവസം രോഗബാധ മൂലം മരിച്ചത്. 75 പേരില് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകമൊട്ടാകെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3117 ആയി. രോഗബാധിതരുടെ എണ്ണം 90,912 ആയിട്ടുണ്ട്. ഇന്ത്യയില് ഇന്നലെ മൂന്ന് പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 60 രാജ്യങ്ങളില് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഡല്ഹി, തെലങ്കാന എന്നിവിടങ്ങളില് രണ്ട് പേര്ക്കും ഇറ്റലിയില് നിന്നെത്തിയ
 | 
അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി; വൈറസ് ബാധ 60 രാജ്യങ്ങളില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി ഉയര്‍ന്നു. നാല് പേരാണ് കഴിഞ്ഞ ദിവസം രോഗബാധ മൂലം മരിച്ചത്. 75 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകമൊട്ടാകെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3117 ആയി.

രോഗബാധിതരുടെ എണ്ണം 90,912 ആയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 60 രാജ്യങ്ങളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.  ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും ഇറ്റലിയില്‍ നിന്നെത്തിയ ഒരു വിനോദസഞ്ചാരിക്ക് രാജസ്ഥാനിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്തോനേഷ്യയിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ക്ക് രോഗബാധയുണ്ടായെന്നാണ് വ്യക്തമായത്. ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറാനില്‍ 1,501 ഇറ്റലിയില്‍ 1,835 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.