കൊറോണ വൈറസ് മസ്തിഷ്‌കത്തെ നേരിട്ട് ബാധിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

കൊറോണ വൈറസ് മസ്തിഷ്കത്തെ നേരിട്ട് ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ യേല് യൂണിവേഴ്സിറ്റിയില് നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോവിഡ് രോഗികള്ക്ക് തലവേദനയുണ്ടാകുന്നത് വൈറസ് മസ്തിഷ്കത്തെ ബാധിക്കുന്നതു കൊണ്ടാണെന്ന് പഠനത്തില് പറയുന്നു. ഇമ്മ്യൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം നടത്തിയത്. എലികളിലാണ് പഠനം നടത്തിയത്. ശ്വാസകോശത്തിലും തലച്ചോറിലും വൈറസ് വരുത്തുന്ന മാറ്റങ്ങളാണ് പഠന വിധേയമാക്കിയത്. ഇതിനായി എലികളെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് പരീക്ഷണത്തിന് വിധേയമാക്കി. തലച്ചോറില് വൈറസ് ബാധിച്ചാല് ശരീരഭാരം പെട്ടെന്ന് കുറയുകയും മരണത്തിന് കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞു. മസ്തിഷ്കത്തിലെത്തുന്ന
 | 
കൊറോണ വൈറസ് മസ്തിഷ്‌കത്തെ നേരിട്ട് ബാധിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

കൊറോണ വൈറസ് മസ്തിഷ്‌കത്തെ നേരിട്ട് ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോവിഡ് രോഗികള്‍ക്ക് തലവേദനയുണ്ടാകുന്നത് വൈറസ് മസ്തിഷ്‌കത്തെ ബാധിക്കുന്നതു കൊണ്ടാണെന്ന് പഠനത്തില്‍ പറയുന്നു. ഇമ്മ്യൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം നടത്തിയത്.

എലികളിലാണ് പഠനം നടത്തിയത്. ശ്വാസകോശത്തിലും തലച്ചോറിലും വൈറസ് വരുത്തുന്ന മാറ്റങ്ങളാണ് പഠന വിധേയമാക്കിയത്. ഇതിനായി എലികളെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് പരീക്ഷണത്തിന് വിധേയമാക്കി. തലച്ചോറില്‍ വൈറസ് ബാധിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയുകയും മരണത്തിന് കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞു.

മസ്തിഷ്‌കത്തിലെത്തുന്ന വൈറസ് അവിടെ വെച്ച് ഇരട്ടിക്കുകയും സമീപത്തെ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് തടയുകയും ചെയ്യും. സിക വൈറസിന് സമാനമായാണ് കൊറോണയും പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.