കുത്തിവെയ്പ്പ് സ്വീകരിച്ചയാള്‍ക്ക് അജ്ഞാത രോഗം; ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് പരീക്ഷണം നിര്ത്തിവെച്ചു.
 | 
കുത്തിവെയ്പ്പ് സ്വീകരിച്ചയാള്‍ക്ക് അജ്ഞാത രോഗം; ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് അജ്ഞാതരോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓക്‌സ്‌ഫോര്‍ഡും ആസ്ട്രസെനെകയുമായി ചേര്‍ന്ന് നടത്തുന്ന വാക്‌സിന്‍ പരീക്ഷണമാണ് നിര്‍ത്തി വെച്ചിരിക്കുന്നത്. മരുന്നിന്റെ ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.

അമേരിക്ക, യുകെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി 30,000ത്തോളം വോളന്റിയര്‍മാരാണ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്. ഈ ഘട്ടം വര്‍ഷങ്ങളോളം നീളാന്‍ സാധ്യതയുള്ള ഒന്നാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത്തരം വലിയ തോതിലുള്ള പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് വക്താവ് അറിയിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെക്കാറുണ്ട്.

2021ല്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാക്‌സിനുകളില്‍ ഒന്നാണ് ഇത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഈ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് ഓക്‌സഫോര്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്.