കൊറോണ പടരാതിരിക്കാന്‍ നടത്തിയ സുവിശേഷ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 9000 പേര്‍ക്ക് രോഗം; പാസ്റ്റര്‍ക്കെതിരെ കേസെടുത്തു

കൊറോണ വൈറസ് പടരാതിരിക്കാനെന്ന പേരില് നടത്തിയ സുവിശേഷ പ്രാര്ത്ഥനയില് പങ്കെടുത്ത 9000 പേര്ക്ക് രോഗബാധ
 | 
കൊറോണ പടരാതിരിക്കാന്‍ നടത്തിയ സുവിശേഷ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 9000 പേര്‍ക്ക് രോഗം; പാസ്റ്റര്‍ക്കെതിരെ കേസെടുത്തു

സോള്‍: കൊറോണ വൈറസ് പടരാതിരിക്കാനെന്ന പേരില്‍ നടത്തിയ സുവിശേഷ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 9000 പേര്‍ക്ക് രോഗബാധ. ദക്ഷിണ കൊറിയയിലെ സോളിലാണ് സംഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് സുവിശേഷയോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ കേസെടുത്തു. ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് എന്ന സഭയുടെ അധ്യക്ഷനാണ് ഇയാള്‍. വൈറസ് പടര്‍ത്തിയെന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നരഹത്യാക്കുറ്റവും ഇയാള്‍ക്കും 11 അനുയായികള്‍ക്കും എതിരെ ചുമത്തിയിട്ടുണ്ട്. ഇയാള്‍ നടത്തിയ സുവിശേഷ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 61കാരിക്കാണ് രോഗമുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. പിന്നീട് സഭയില്‍ അംഗങ്ങളായ 2,30,000 ആളുകളില്‍ പരിശോധന നടത്തുകയായിരുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്താല്‍ കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന കോവിഡ് 19 രോഗം ഉണ്ടാവില്ലെന്നായിരുന്നു ലീ മാന്‍ ഹീ അവകാശപ്പെട്ടത്. യേശുവിനെ നേരില്‍ കണ്ടിട്ടുള്ള താന്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്താല്‍ കൊറോണ ബാധയുണ്ടാവില്ലെന്നാണ് ലീ അവകാശപ്പെട്ടത്.

സോള്‍ നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കൊവിഡ്-19 ബാധിച്ച് 28 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. 3730 പേര്‍ ചികിത്സയിലാണ്.