പോലീസ് ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കസ്റ്റഡിയിലായ ദമ്പതികള്‍; വീണ്ടും കേസ്

മാന്യമായി പെരുമാറണമെന്ന് പോലീസ് ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന് തയ്യാറായില്ല. കാര് നിര്ത്തിയപ്പോള് ആരോണ് നഗ്നനായി ഇറങ്ങിയോടുകയും ചെയ്തു.
 | 
പോലീസ് ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കസ്റ്റഡിയിലായ ദമ്പതികള്‍; വീണ്ടും കേസ്

ഫ്‌ലോറിഡ: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ദമ്പതികള്‍ പോലീസ് വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ഫ്‌ലോറിഡയിലാണ് സംഭവം. മേഗന്‍ മോണ്ടറാനോ, ആരോണ്‍ തോമസ് എന്നിവരാണ് മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഇരുവര്‍ക്കും നിസാര പരിക്കുകളേറ്റിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതിനായി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തീരുമാനിച്ചു.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പോലീസ് കാറിന്റെ പിന്‍സീറ്റില്‍ വെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. മാന്യമായി പെരുമാറണമെന്ന് പോലീസ് ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ തയ്യാറായില്ല. കാര്‍ നിര്‍ത്തിയപ്പോള്‍ ആരോണ്‍ നഗ്‌നനായി ഇറങ്ങിയോടുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇരുവരെയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പോലീസുകാരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതിന് മറ്റു വകുപ്പുകളും ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിട്ടുണ്ട്. ഫ്‌ലോറിഡയിലെ ഫെര്‍നാന്‍ഡിന ബീച്ചിലെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് ഇടിച്ചു കയറിയ ഇരുവരുടെയും വാഹനം അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒന്നിലേറെ വാഹനങ്ങള്‍ക്ക് കേടുവരുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.