മലമ്പനി മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്

മലമ്പനി പ്രതിരോധ മരുന്ന് നല്കിയില്ലെങ്കില് ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
 | 
മലമ്പനി മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മലമ്പനി പ്രതിരോധ മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന ഈ മരുന്ന് കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്. ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തയ്യാറാകണമെന്ന് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം മരുന്നുകളുടെയും കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ ട്രംപിന്റെ ഭീഷണി. വര്‍ഷങ്ങളായി വ്യാപാര കാര്യങ്ങളില്‍ അമരിക്കയില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടുകയാണ് ഇന്ത്യ. ഇപ്പോള്‍ അമേരിക്കയ്ക്ക് ആവശ്യമായ മരുന്ന് എത്തിച്ച് നല്‍കിയാല്‍ അതിനെ വിലമതിക്കും. ഇനി അപ്രകാരം ചെയിതില്ലെങ്കിലും പ്രശ്‌നമില്ല. പക്ഷേ തിരിച്ചടിയുണ്ടാകും എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

അമേരിക്കയില്‍ പതിനായിരത്തിലേറെ ആളുകള്‍ കോവിഡ് 19 ബാധിച്ച് മരിക്കുകയും രോഗികളുടെ എണ്ണം 3.66 ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് മരുന്ന് നല്‍കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.