മാമോദീസക്കായി നദിയിലിറങ്ങിയ പുരോഹിതനെ മുതല പിടിച്ചു

മാമോദീസ ശുശ്രൂഷക്കായി നദിയിലിറങ്ങിയ പുരോഹിതനെ മുതല പിടിച്ചു. തെക്കന് എത്യോപ്യയില് മെര്ക്കെബ് തബ്യ എന്ന സ്ഥലത്താണ് സംഭവം. 80ഓളം വിശ്വാസികള് പങ്കെടുത്ത ചടങ്ങിന് നേതൃത്വം നല്കിയ പുരോഹിതനായ എഷീതിനെ പൊടുന്നനെ മുതല ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താന് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. അബയ തടാകക്കരയില് സാധാരണയായി ഇത്തരം ചടങ്ങുകള് നടക്കാറുള്ളതാണ്. മുന്പെങ്ങും ഇത്തരം ആക്രമണങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നില്ല.
 | 

മാമോദീസക്കായി നദിയിലിറങ്ങിയ പുരോഹിതനെ മുതല പിടിച്ചു

ആഡിസ് അബാബ: മാമോദീസ ശുശ്രൂഷക്കായി നദിയിലിറങ്ങിയ പുരോഹിതനെ മുതല പിടിച്ചു. തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യ എന്ന സ്ഥലത്താണ് സംഭവം. 80ഓളം വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങിന് നേതൃത്വം നല്‍കിയ പുരോഹിതനായ എഷീതിനെ പൊടുന്നനെ മുതല ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. അബയ തടാകക്കരയില്‍ സാധാരണയായി ഇത്തരം ചടങ്ങുകള്‍ നടക്കാറുള്ളതാണ്. മുന്‍പെങ്ങും ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

തടാകത്തില്‍നിന്ന് പൊങ്ങിയ മുതല പൊടുന്നനെ എഷീതിനെ കടിച്ചെടുത്ത് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൂടെയുള്ളവര്‍ നദിയിലേക്ക് എടുത്തു ചാടിയെങ്കിലും മുതല വികാരിയുമായി കടന്നു കളഞ്ഞു. മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. പൊതുവെ ശാന്തസ്വഭാവക്കാരാണ് ഇവിടുത്തെ മുതലകള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപകാലത്ത് തടാകത്തിലെ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ഭക്ഷണം ലഭിക്കാതെ വരുന്നതോടെയാണ് മുതലകള്‍ മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയതെന്നും പ്രദേശവാസികളായ ആളുകള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.