മുതലത്തോലുകൊണ്ടുളള ബാഗിന്റെ വില ഒരു കോടി 42 ലക്ഷം രൂപ!

ഏറ്റവും കൂടിയ വിലയ്ക്ക് ബാഗ് വാങ്ങിയെന്ന ബഹുമതി നേടിയിരിക്കുകയാണ് ഏഷ്യൻ വംശജനായ ക്രിസ്റ്റി ഹൗസ്. മുതലത്തോൽ കൊണ്ട് നിർമിച്ച റോസ് നിറത്തിലുളള ഒരു ബാഗ് 1,42,24,115.03 ഇന്ത്യൻ രൂപയ്ക്കാണ് ഇയാൾ സ്വന്തമാക്കിയത്. ലേല സെന്റർ ഉദ്ദേശിച്ചതിലും 15 മടങ്ങ് വിലയാണ് ഇയാൾ നൽകിയത്.
 | 
മുതലത്തോലുകൊണ്ടുളള ബാഗിന്റെ വില ഒരു കോടി 42 ലക്ഷം രൂപ!

 

 

ഹോങ്‌കോങ്: ഏറ്റവും കൂടിയ വിലയ്ക്ക് ബാഗ് വാങ്ങിയെന്ന ബഹുമതി നേടിയിരിക്കുകയാണ് ഏഷ്യൻ വംശജനായ ക്രിസ്റ്റി ഹൗസ്. മുതലത്തോൽ കൊണ്ട് നിർമിച്ച റോസ് നിറത്തിലുളള ഒരു ബാഗ് 1,42,24,115.03 ഇന്ത്യൻ രൂപയ്ക്കാണ് ഇയാൾ സ്വന്തമാക്കിയത്. ലേല സെന്റർ ഉദ്ദേശിച്ചതിലും 15 മടങ്ങ് വിലയാണ് ഇയാൾ നൽകിയത്.

പതിനെട്ട് കാരറ്റ് സ്വർണവും വജ്രവും പതിപ്പിച്ചിട്ടുണ്ട് ഈ ബാഗിൽ. ബിർക്കിൻ സീരിസിലുളള ബാഗിന് നടിയും ഗായികയുമായ ജയിൻ ബിർക്കിന്റെ പേരാണ് നൽകിയിട്ടുളളത്. 35 സെന്റീമീറ്റർ വീതിയും 25 സെന്റീമീറ്റർ ഉയരവുമുണ്ട് ബാഗിന്.

ബാഗ് ശേഖരണം ഒരു ഹരമായി കൊണ്ടുനടക്കുന്നവർ വൻ വില കൊടുത്ത് ബാഗ് വാങ്ങാൻ തയാറാണെന്ന് ഈ രംഗത്ത് നിന്നുളളവർ പറയുന്നു. ഏതായാലും വൻ തുക നൽകി ബാഗുകൾ ശേഖരിക്കുന്ന ഒരു പുത്തൻ പ്രവണത പുതുതലമുറക്കിടയിൽ കൂടുന്നത് ബാഗ് നിർമാതാക്കൾക്ക് ആശ്വാസകരമാകും.