ഹോങ്കോങ് സിനിമാ ഇതിഹാസം ചൗ യുന്‍-ഫാറ്റ് അയ്യായിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ ദാനം ചെയ്യുന്നു

ഹോങ്കോങ് സിനിമാ ഇതിഹാസം ചൗ യുന്-ഫാറ്റ് തന്റെ അയ്യായിരം കോടിയിലേറെ രൂപ മൂല്യമുള്ള സ്വത്തുക്കള് ദാനം ചെയ്യുന്നു. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 63കാരനായ ചൗ യുന്-ഫാറ്റ് തന്റെ ലളിതമായ ജീവിത ശൈലികൊണ്ട് നേരത്തെ തന്നെ പ്രശസ്തിയാര്ജിച്ച വ്യക്തിയാണ്. 'ഈ സ്വത്തുക്കളോ പണമോ തന്റെ സ്വന്തമല്ലെന്നും എല്ലാം ഒരു നിയോഗം മാത്രമാണെന്നും' നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യ ജാസ്മിന് ടാനും ചൗ യുന്-ഫാറ്റും ജീവകാരുണ്യ പ്രവര്ത്തനങ്ങളില് സജീവമായി പങ്കെടുക്കുന്ന വ്യക്തികളാണ്. ഇരുവര്ക്കും കുട്ടികളില്ല.
 | 

ഹോങ്കോങ് സിനിമാ ഇതിഹാസം ചൗ യുന്‍-ഫാറ്റ് അയ്യായിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ ദാനം ചെയ്യുന്നു

ഹോങ്കോങ് സിനിമാ ഇതിഹാസം ചൗ യുന്‍-ഫാറ്റ് തന്റെ അയ്യായിരം കോടിയിലേറെ രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ദാനം ചെയ്യുന്നു. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 63കാരനായ ചൗ യുന്‍-ഫാറ്റ് തന്റെ ലളിതമായ ജീവിത ശൈലികൊണ്ട് നേരത്തെ തന്നെ പ്രശസ്തിയാര്‍ജിച്ച വ്യക്തിയാണ്. ‘ഈ സ്വത്തുക്കളോ പണമോ തന്റെ സ്വന്തമല്ലെന്നും എല്ലാം ഒരു നിയോഗം മാത്രമാണെന്നും’ നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യ ജാസ്മിന്‍ ടാനും ചൗ യുന്‍-ഫാറ്റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തികളാണ്. ഇരുവര്‍ക്കും കുട്ടികളില്ല.

ഹോങ്കോങ് സിനിമാ ഇതിഹാസം ചൗ യുന്‍-ഫാറ്റ് അയ്യായിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ ദാനം ചെയ്യുന്നു

വളരെ ചുരുങ്ങിയ ചെലവിലാണ് ഇദ്ദേഹവും ഭാര്യയും ജീവിക്കുന്നത്. ഏതാണ്ട് 7000 രൂപയാണ് ഇവരുടെ ഒരുമാസത്തെ ആകെ ചെലവ്. സ്വകാര്യ വാഹനങ്ങള്‍ വളരെ അത്യാവശ്യഘട്ടത്തില്‍ മാത്രമേ താരം ഉപയോഗിക്കാറുള്ളു. പൊതുഗതാഗത സംവിധാനങ്ങളാണ് സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 17 വര്‍ഷത്തോളം നോക്കിയയുടെ ഫസ്റ്റ് ജനറേഷന്‍ മൊബൈലാണ് താരം ഉപയോഗിച്ചത്. ഇത് കേടായതോടെ രണ്ടു വര്‍ഷം മുമ്പ് മാത്രമാണ് ഇദ്ദേഹം ഒരു സ്മാര്‍ട്ട് ഫോണ്‍ ആദ്യമായി വാങ്ങുന്നത്.

ഹോങ്കോങ് സിനിമാ ഇതിഹാസം ചൗ യുന്‍-ഫാറ്റ് അയ്യായിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ ദാനം ചെയ്യുന്നു

ലോക സിനിമയില്‍ പെട്ടന്ന് തന്നെ സ്വീകാര്യനായ നടന്മാരിലൊരാളാണ് ചൗ യുന്‍-ഫാറ്റ്. അദ്ദേഹം നായകനായ ക്രൗച്ചിംഗ് ടൈഗര്‍, ഹിഡണ്‍ ഡ്രാഗണ്‍ എന്ന ചിത്രത്തിന് നാല് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് ഗോള്‍ഡന്‍ ഹോഴ്‌സ് അവാര്‍ഡുകളും മൂന്ന് തവണ ഹോങ്കോങ് ഫിലിം അവാര്‍ഡ്‌സില്‍ ബെസ്റ്റ് ആക്ടറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഹോളിവുഡിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടിട്ടുണ്ട്. ബെറ്റര്‍ ടുമോറോ(1986), ദി കില്ലര്‍(1989), ഹാര്‍ഡ് ബോയില്‍ഡ്(1992), പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അറ്റ് ദി വേള്‍ഡ്‌സ് എന്‍ഡ്‌സ്(2007) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.