‘ചെഗുവേര’യ്ക്കും ‘ഷാവേസി’നും ക്യൂബയിൽ വിലക്ക്

വിപ്ലവനായകൻമാരായ ചെഗുവേരയുടെയും ഹ്യൂഗോ ഷാവേസിന്റെയും പേരിൽ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിന് ക്യൂബൻ സർക്കാരിന്റെ വിലക്ക്. വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളായ വ്യക്തികളുടെ പേരിൽ സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്നത് കുറ്റകരമാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്രാൻമയിലൂടെ അറിയിച്ചത്.
 | 

‘ചെഗുവേര’യ്ക്കും ‘ഷാവേസി’നും ക്യൂബയിൽ വിലക്ക്

ഹവാന: വിപ്ലവനായകൻമാരായ ചെഗുവേരയുടെയും ഹ്യൂഗോ ഷാവേസിന്റെയും പേരിൽ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിന് ക്യൂബൻ സർക്കാരിന്റെ വിലക്ക്. വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളായ വ്യക്തികളുടെ പേരിൽ സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്നത് കുറ്റകരമാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്രാൻമയിലൂടെ അറിയിച്ചത്.

ക്യൂബൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്നത്. നാരങ്ങയുടെ മണമുളള കൊളോൺ എന്ന സുഗന്ധദ്രവ്യമാണ് ചെഗുവേരയുടെ പേരിൽ കമ്പനി നിർമ്മിക്കുന്നത്. നേർത്തതും പപ്പായയുടെയും മാങ്ങയുടെയും മണവുമുളള സുഗന്ധദ്രവ്യമാണ് ഷാവേസിന്റെ പേരിൽ നിർമ്മിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽമീഡിയയിലൂടെ വൻ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് സർക്കാർ നേരിട്ട് വിശദീകരണവുമായി വന്നത്.

അതേസമയം, തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപ്ലവനായകന്മാരുടെ പേരുകൾ ഉപയോഗിക്കാൻ അവരുടെ കുടുംബങ്ങളിൽനിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.