ഹോംവര്‍ക്കിനിടയില്‍ മകള്‍ ഫോണ്‍ നോക്കുന്നുണ്ടോ എന്നറിയാന്‍ നായയെ കാവല്‍ നിര്‍ത്തി പിതാവ്; വീഡിയോ

മകളായ സിന്യ ഹോംവര്ക്കിനിടയില് ഫോണില് കളിക്കുന്നുണ്ടോ എന്ന് നോക്കാന് നായയെ പരിശീലിപ്പിച്ച് കാവല് നിര്ത്തിയിരിക്കുകയാണ് ചൈനയിലെ ഗ്വിസോ പ്രവിശ്യയിലെ സൂ-ലിയാങ് എന്ന പിതാവ്.
 | 
ഹോംവര്‍ക്കിനിടയില്‍ മകള്‍ ഫോണ്‍ നോക്കുന്നുണ്ടോ എന്നറിയാന്‍ നായയെ കാവല്‍ നിര്‍ത്തി പിതാവ്; വീഡിയോ

മക്കള്‍ നന്നായി പഠിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് മാതാപിതാക്കളാണ്. അതിന് സമയമില്ലെങ്കില്‍ ചൈനയിലെ ഈ പിതാവ് ചെയ്തത് മാതൃകയാക്കാം. മകളായ സിന്യ ഹോംവര്‍ക്കിനിടയില്‍ ഫോണില്‍ കളിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നായയെ പരിശീലിപ്പിച്ച് കാവല്‍ നിര്‍ത്തിയിരിക്കുകയാണ് ചൈനയിലെ ഗ്വിസോ പ്രവിശ്യയിലെ സൂ-ലിയാങ് എന്ന പിതാവ്. ഫാന്‍തുവാന്‍ എന്നു പേരുള്ള നായയാണ് കുട്ടിക്ക് കാവലിരിക്കുന്നത്. മുന്‍കാലുകള്‍ മേശയില്‍ ഉയര്‍ത്തിവെച്ച് ഫാന്‍തുവാന്‍ സിന്യ ഹോം വര്‍ക്ക് ചെയ്യുന്നത് നോക്കി നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

പൂച്ചകള്‍ കയറി ഭക്ഷണം മോഷ്ടിക്കുന്നത് തടയാനാണ് താന്‍ നായയ്ക്ക് പരിശീലനം നല്‍കിയതെന്ന് സൂ-ലിയാങ് പറയുന്നു. എന്നാല്‍ ഒരു ദിവസം സിന്യ ഹോം വര്‍ക്കിനിടെ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫാന്‍തുവാനെ കാവല്‍ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും ലിയാങ് പറഞ്ഞു.

വീഡിയോ കാണാം