മക്‌ഡൊണാൾസിന്റെ കാപ്പിയിൽ ചത്ത എലി

പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡൊണാൾസിന്റെ കോഫിയിൽ നിന്നും ചത്ത എലിയെ കിട്ടിയതായി പരാതി. റോൺ മൊറൈസ് എന്ന യുവാവാണ് മക്ഡൊണാൾസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
 | 
മക്‌ഡൊണാൾസിന്റെ കാപ്പിയിൽ ചത്ത എലി

 

ഒട്ടാവ: പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാൾസിന്റെ കോഫിയിൽ നിന്നും ചത്ത എലിയെ കിട്ടിയതായി പരാതി. റോൺ മൊറൈസ് എന്ന യുവാവാണ് മക്‌ഡൊണാൾസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കാനഡയിലെ ഫ്രെഡറിക്ടൻ നഗരത്തിലെ ഒരു ഷോപ്പിൽ നിന്ന് വാങ്ങിയ കോഫി ടിന്നിലാണ് എലിയെ കണ്ടെത്തിയത്. സൃഹൃത്തിനൊപ്പം ഓഫീസിൽ നിന്ന് ഇറങ്ങുന്ന വഴിയെ പതിവുപോലെ കാപ്പികുടിക്കാൻ കയറിയതായിരുന്നു റോൺ മൊറൈസ്. കാപ്പി കുടിച്ച് തീരാറായപ്പോഴാണ് എലിയെ ശ്രദ്ധയിൽപ്പെട്ടതെന്നും യുവാവ് പറഞ്ഞു.

ഷോപ്പിൽ നിന്നും സ്ഥിരമായി ആളുകൾ കാപ്പി വാങ്ങാറുണ്ടെന്നും എന്നാൽ ഇത്തരമൊരു ആരോപണം ആദ്യമായാണെന്നും കമ്പനി അധികൃതർ പറഞ്ഞു. റോൺ കോഫി കുടിച്ച സ്ഥലത്തെ സ്റ്റോറിൽ തങ്ങൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മക്‌ഡോണാൾഡ് വ്യക്തമാക്കി.