സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ യാത്ര തിരിച്ചു

സൂര്യനിലെ രഹസ്യങ്ങള് തേടി നാസയുടെ സൗരപദ്ധതി പാര്ക്കര് സോളാര് പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറല് സ്റ്റേഷനില് നിന്നാണ് വിക്ഷേപണം നടന്നത്. ഇന്നലെയായിരുന്നു വിക്ഷേപണം നടത്താന് നാസ നിശ്ചയിച്ചിരുന്നത്. എന്നാല് സാങ്കേതിക തകരാര് റിപ്പോര്ട്ട് ചെയ്തതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറുപത് വര്ഷങ്ങള്ക്ക് മുന്പ് ആരംഭിച്ച ചര്ച്ചകളുടെ ഫലമായിട്ടാണ് ഈ സൗരപദ്ധതി ഉണ്ടായിരിക്കുന്നത്.
 | 

സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ യാത്ര തിരിച്ചു

കേപ്കനാവറല്‍: സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്റ്റേഷനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ഇന്നലെയായിരുന്നു വിക്ഷേപണം നടത്താന്‍ നാസ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഈ സൗരപദ്ധതി ഉണ്ടായിരിക്കുന്നത്.

കോറോണയെന്ന പേരില്‍ അറിയപ്പെടുന്ന സൗരാന്തരീക്ഷത്തെക്കുറിച്ചായിരിക്കും പാര്‍ക്കര്‍ സോളാര്‍ പഠിക്കുക. 7 വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റാന്‍ ഇതിന് സാധിക്കും. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പേരിലായി. അതിശക്തമായ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രത്യേക കവചവും പേടകത്തിനുണ്ടാവും. 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെയുള്ള ചൂട് താങ്ങാന്‍ ഈ കവചത്തിനാകും.

സൗരവാതങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ പഠനമാണ് പേടകത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന് ഏതാണ്ട് 6.16 ദശലക്ഷം കിലോ മീറ്റര്‍ അടുത്ത് ചെല്ലാന്‍ പേടകത്തിന് പ്രാപ്തിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ്. 2020ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയും ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ സൗരപദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്.

വീഡിയോ കാണാം.