ദിൽമ റൂസെഫ് വീണ്ടും ബ്രസീൽ പ്രസിഡന്റ്

ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ദിൽമ റൂസെഫിന് വിജയം. 51.6 ശതമാനം വോട്ട് നേടിയാണ് ദിൽമ രണ്ടാം വട്ടവും ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലെത്തിയത്. എതിരാളി സോഷ്യൽ ഡെമോക്രസി പാർട്ടി സ്ഥാനാർത്ഥി എസിയോ നെവസിന് 49ശതമാനം വോട്ട് ലഭിച്ചു. പതിമൂന്ന് കോടിയോളം ജനങ്ങളാണ് ബ്രസീലിൽ വിധി എഴുതിയത്.
 | 
ദിൽമ റൂസെഫ് വീണ്ടും ബ്രസീൽ പ്രസിഡന്റ്

റിയോഡി ജനീറോ:
ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ദിൽമ റൂസെഫിന് വിജയം. 51.6 ശതമാനം വോട്ട് നേടിയാണ് ദിൽമ രണ്ടാം വട്ടവും ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലെത്തിയത്. എതിരാളി സോഷ്യൽ ഡെമോക്രസി പാർട്ടി സ്ഥാനാർത്ഥി എസിയോ നെവസിന് 49ശതമാനം വോട്ട് ലഭിച്ചു. പതിമൂന്ന് കോടിയോളം ജനങ്ങളാണ് ബ്രസീലിൽ വിധി എഴുതിയത്.
ആദ്യ ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിക്കും 50ശതമാനം വോട്ട് നേടാൻ കഴിയാത്തതിനാലാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ആദ്യ ഘട്ടത്തിൽ ദിൽമ റുസെഫിന് 41.1ശതമാനവും നെവസിന് 35ശതമാനവുമാണ് ലഭിച്ചത്. 12 വർഷമായി ദിൽമ റൂസെഫിന്റെ വർക്കേഴ്‌സ് പാർട്ടിയാണ് ബ്രസീലിൽ അധികാരത്തിൽ. 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.