ഭാര്യയും പ്രതിഷേവുമായി രംഗത്ത്; കുട്ടികളെ മാതാപിതാക്കളില്‍ വേര്‍പെടുത്തുന്ന നടപടി അവസാനിപ്പിച്ചുവെന്ന് ട്രംപ്

കടുത്ത പ്രതിഷേധങ്ങള്ക്ക് ശേഷം അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില് നിന്നും വേര്പെടുത്താനുള്ള തീരുമാനം അമേരിക്ക പിന്വലിച്ചു. പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ഭാര്യ ഉള്പ്പെടെയുള്ളവര് വിഷയത്തില് മാനുഷികമായി ഇടപെടലാണ് വേണ്ടതെന്ന് പ്രതികരിച്ചിരുന്നു. അതിര്ത്തിയില് മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാന് ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്തു സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുക എന്നതായിരുന്നു അമേരിക്കന് നയം. സംഭവം വിവാദമായതോടെ യുഎന് ഉള്പ്പെടെയുള്ളവര് പ്രതിഷേധവുമായി രംഗത്ത് വന്നു.
 | 

ഭാര്യയും പ്രതിഷേവുമായി രംഗത്ത്; കുട്ടികളെ മാതാപിതാക്കളില്‍ വേര്‍പെടുത്തുന്ന നടപടി അവസാനിപ്പിച്ചുവെന്ന് ട്രംപ്

വാഷിങ്ടണ്‍: കടുത്ത പ്രതിഷേധങ്ങള്‍ക്ക് ശേഷം അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം അമേരിക്ക പിന്‍വലിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ മാനുഷികമായി ഇടപെടലാണ് വേണ്ടതെന്ന് പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്തു സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുക എന്നതായിരുന്നു അമേരിക്കന്‍ നയം. സംഭവം വിവാദമായതോടെ യുഎന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏപ്രില്‍ 19 മുതല്‍ മേയ് 31 വരെ പിടിയിലായ അനധികൃത കുടിയേറ്റക്കാരുടെ രണ്ടായിരത്തോളം കുട്ടികളെയാണു സംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്. ഇതില്‍ കൈക്കുഞ്ഞുങ്ങളടക്കം ഉള്‍പ്പെടുന്നു. അമേരിക്കയുടെ നയം മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും നിലപാട് മാറ്റാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ‘സീറോ ടോളറന്‍സ്’ നയം പിന്‍വലിക്കില്ലെന്നും അതിര്‍ത്തി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണിതെന്നും ആയിരുന്നു ട്രംപിന്റെ വാദം.

‘ഞങ്ങള്‍ക്ക് ശക്തമായ അതിര്‍ത്തികള്‍ ഉണ്ടാവാന്‍ പോകുന്നു. എന്നാല്‍ കുടുംബങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ തീരുമാനിച്ചു,’ – ട്രംപ് പറഞ്ഞു. ലോക രാജ്യങ്ങള്‍ മിക്കതും അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെയാണ് നയം പിന്‍വലിക്കാന്‍ ട്രംപ് നിര്‍ബന്ധിതനായത്. കുട്ടികളെ മാറ്റിയ കേന്ദ്രം തടവറയ്ക്ക് തുല്യമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം വിടുമെന്നാണ് കരുതുന്നത്.