ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന്

ഹിരോഷിമയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക വർഷിച്ച അണുബോംബിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർ വരച്ച ചിത്രങ്ങൾ ആദ്യമായി ജപ്പാന് പുറത്ത് പ്രദർശനത്തിനൊരുങ്ങുന്നു. 1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണുബോംബ് പതിച്ചതിനുശേഷം നടന്ന സംഭവ വികാസങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
 | 

ഹിരോഷിമയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക വർഷിച്ച അണുബോംബിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർ വരച്ച ചിത്രങ്ങൾ ആദ്യമായി ജപ്പാന് പുറത്ത് പ്രദർശനത്തിനൊരുങ്ങുന്നു. 1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണുബോംബ് പതിച്ചതിനുശേഷം നടന്ന സംഭവ വികാസങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം എൺപതിനായിരത്തോളം ആളുകൾ അന്ന് മരണപ്പെട്ടു. അണുവികരണം മൂലമുള്ള അസുഖം ബാധിച്ച് കുറേപ്പേർ മരിക്കുകയും ധാരാളം പേർ അസുഖ ബാധിതരാവുകയും ചെയ്തു. ഹിരോഷിമ ദുരന്തത്തിൽ ആകെ 1,35,000 ആളുകൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

ജപ്പാനിലെ വാർത്താ വിക്ഷേപകരായ എൻ.എച്ച്.കെ.യുടെ അഭ്യർത്ഥന മാനിച്ച് ദുരന്തത്തിനിരയായവർ വരച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രദർശനത്തിന് വെയ്ക്കാനൊരുങ്ങുന്നത്. ബോംബ് ജനങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ എന്നർത്ഥം വരുന്ന ഹിബാകുഷാ എന്ന പേരിൽ 12 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്.

മനുഷ്യന്റെ ശരീരത്തിലും മനസിലും അവന്റെ ചുറ്റുപാടിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ ചിത്രകാരൻമാർ തുറന്നു കാട്ടുകയാണ് ഈ ചിത്രങ്ങളിലൂടെ. ഒക്ടോബർ 11 മുതൽ ജനുവരി 25 വരെ മാഞ്ചസ്റ്ററിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഹിരോഷിമ ദുരന്തത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ പ്രദർശനത്തിന്