മദ്യത്തിന്റെ നിരന്തര ഉപയോഗം തലച്ചോറിന്റെ പ്രതികരണശേഷി നഷ്ടമാക്കുമെന്ന് പഠനം

നിങ്ങള് ദിവസവും മദ്യപിക്കുന്നവരാണോ? എത്ര കുറഞ്ഞ അലവിലായാലും ദിനംപ്രതി മദ്യപിക്കുന്നവര്ക്ക് അത്ര സുഖകരമല്ലാത്ത വാര്ത്തയാണ് ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനം നല്കുന്നത്. ആല്ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു ലിറ്റര് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10ഗ്രാം അല്ലെങ്കില് ഒരു യൂണിറ്റ് ആല്ക്കഹോള് ദിവസവും ഉള്ളില് ചെല്ലുന്നവരുടെ തലച്ചോറിന് തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ശേഷികുറയുമെന്നാണ് പഠനത്തില് വ്യക്തമായത്.
 | 

മദ്യത്തിന്റെ നിരന്തര ഉപയോഗം തലച്ചോറിന്റെ പ്രതികരണശേഷി നഷ്ടമാക്കുമെന്ന് പഠനം

ലണ്ടന്‍: നിങ്ങള്‍ ദിവസവും മദ്യപിക്കുന്നവരാണോ? എത്ര കുറഞ്ഞ അലവിലായാലും ദിനംപ്രതി മദ്യപിക്കുന്നവര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു ലിറ്റര്‍ ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ തലച്ചോറിന് തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ശേഷികുറയുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.

പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. ഒരു ലിറ്റര്‍ ബിയറില്‍ മാത്രം ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. അതുപോലെ ഒരു പകുതി ഗ്ലാസ് വൈനിലും ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ഉണ്ടാകും. 10 ഗ്രാം, അല്ലെങ്കില്‍ ഒരു യൂണിറ്റില്‍ കൂടുതല്‍ മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

2006നും 2010നുമിടയില്‍ നടത്തിയ പഠനത്തില്‍ 40നും 72നുമിടയില്‍ പ്രായമുള്ള 13,342 ആളുകളെയാണ് നിരീക്ഷിച്ചത്. ചോദ്യാവലികളുടെ സഹായത്തോടെ ഇവരുടെ മദ്യപാന സ്വഭാവത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് കാര്‍ഡുകള്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാട്ടിയാണ് ഇവരുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണശേഷി അളന്നത്.