ഗർത്തത്തിൽ വീഴുന്നതിന് മുൻപേ കാറിൽ നിന്നും ഡ്രൈവർ ചാടി രക്ഷപ്പെട്ടു: ദൃശ്യങ്ങൾ കാണാം

റോഡിന് നടുക്ക് പെട്ടെന്നൊരു വലിയ കുഴി പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ? ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ജിൻജിയാങ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതാണിത്.
 | 
ഗർത്തത്തിൽ വീഴുന്നതിന് മുൻപേ കാറിൽ നിന്നും ഡ്രൈവർ ചാടി രക്ഷപ്പെട്ടു: ദൃശ്യങ്ങൾ കാണാം

 

ബീജിങ്: റോഡിന് നടുക്ക് പെട്ടെന്നൊരു വലിയ കുഴി പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ? ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ജിൻജിയാങ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതാണിത്. വലിയ ഭാരമേന്തി വന്ന ഒരു കണ്ടെയ്‌നർ ലോറി റോഡിലൂടെ കടന്നു പോയതിന് ശേഷം കാണുന്നത് വലിയൊരു കുഴിയാണ്. അതും വളരെ വീതിയും ആഴവുമുള്ള ഗർത്തം. ലോറിയ്ക്ക് പുറകിൽ വന്ന കാർ ഈ കുഴി കണ്ട് വണ്ടി നിർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ ഈ കുഴി എതിർദിശയിൽ നിന്നും വന്ന കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. അപ്പോഴേക്കും മുൻചക്രം കുഴിയിൽ ഇറങ്ങിപ്പോയിരുന്നു. റോഡിന് ഒത്ത നടുക്ക് ചെരിഞ്ഞ് നിൽക്കുന്ന കാറിൽ നിന്നും ഡ്രൈവർ പണിപ്പെട്ട് ഇറങ്ങി. പിന്നെ കാണുന്നത് തലകുത്തനെ കാർ കുഴിയിലേയ്ക്ക് വീഴുന്നതാണ്. ഒരു കാർ ഉൾക്കൊള്ളാൻ മാത്രം വലിപ്പമുള്ള കുഴി ഇത്രപെട്ടെന്ന് എങ്ങനെ രൂപപ്പെട്ടു എന്നറിയാതെ അന്തംവിട്ടു നിൽക്കുന്ന കാഴ്ചക്കാരെയും ദൃശ്യങ്ങളിൽ കാണാം. കുഴിയ്ക്ക് 13 അടി വീതിയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.