ബാഗേജ് നിയമങ്ങള്‍ കര്‍ക്കശമാക്കി ദുബായ് വിമാനത്താവളം; ചില ആകൃതിയിലുള്ള ബാഗുകള്‍ അനുവദിക്കില്ല

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ബാഗേജ് നിയമങ്ങള് കര്ശനമാക്കുന്നു. ബാഗോജുകള് കൈകാര്യം ചെയ്യുന്നത് കൂടുതല് കാര്യക്ഷമമാക്കാനാണ് ഇതെന്നാണ് അറിയിപ്പ്. ചില പ്രത്യേക തരത്തിലുള്ള ബാഗുകള് ഇനി അനുവദിക്കില്ല. വലിപ്പക്കൂടുതലുള്ളതും ഉരുണ്ട അടിഭാഗത്തോടു കൂടിയതുമായ ബാഗുകള്ക്കാണ് നിരോധനം. ഇത്തരം ബാഗുകള് ഒഴിവാക്കണമെന്ന് വിമാനത്താവള അതോറിറ്റി യാത്രക്കാര്ക്ക് നിര്ദേശം നല്കി.
 | 

ബാഗേജ് നിയമങ്ങള്‍ കര്‍ക്കശമാക്കി ദുബായ് വിമാനത്താവളം; ചില ആകൃതിയിലുള്ള ബാഗുകള്‍ അനുവദിക്കില്ല

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ബാഗേജ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ബാഗോജുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഇതെന്നാണ് അറിയിപ്പ്. ചില പ്രത്യേക തരത്തിലുള്ള ബാഗുകള്‍ ഇനി അനുവദിക്കില്ല. വലിപ്പക്കൂടുതലുള്ളതും ഉരുണ്ട അടിഭാഗത്തോടു കൂടിയതുമായ ബാഗുകള്‍ക്കാണ് നിരോധനം. ഇത്തരം ബാഗുകള്‍ ഒഴിവാക്കണമെന്ന് വിമാനത്താവള അതോറിറ്റി യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 8 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും

പരന്ന അടിഭാഗമുള്ള ബാഗുകള്‍ ഉപയോഗിക്കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്കും ഈ നിര്‍ദേശങ്ങള്‍ നല്‍കി. അമിത വലിപ്പമുള്ളതും ക്രമരഹിതമായി രൂപമുള്ളതുമായ ബാഗുകള്‍ അനുവദിക്കില്ല. ഇത്തരത്തില്‍ നിയന്ത്രണമുള്ള ബാഗുകള്‍ പ്രത്യേക ബോക്‌സുകളില്‍ പാക്ക് ചെയ്യേണ്ടി വരും. ഇതിനായി വിമാനത്തവാളത്തില്‍ സൗജന്യമായി ബോക്‌സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരന്ന അടിഭാഗമൂള്ള ബാഗുകള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പം സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകകല്പന.