ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍ മീഡിയകള്‍ പടിക്കു പുറത്ത്; നിയന്ത്രണവുമായി പോലീസ്

സ്കൂളുകളില് സമൂഹ മാധ്യമങ്ങള് ഉപയോഗിക്കുന്നതിന് ദുബായ് പോലീസിന്റെ വിലക്ക്. രക്ഷിതാക്കളുടെ തുടര്ച്ചയായ പരാതിയെ തുടര്ന്നാണ് ദുബായ് പോലീസിന്റെ നടപടി. കുട്ടികള് ദീര്ഘ സമയം ഇന്റര്നെറ്റ് ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള് ഉയര്ന്നതിനെ തുടര്ന്നാണ് സ്കൂളുകളിലെ ഇന്റര്നെറ്റ് നിയന്ത്രിക്കാന് നടപടികള് ആരംഭിച്ചതെന്ന് ദുബായ് പോലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടര് ജനറല് ബ്രിഗേഡിയര് ഡോക്ടര് മുഹമ്മദ് അല് മുര് അറിയിച്ചു. സ്മാര്ട്ട് ലേണിങിന്റെ ഭാഗമായി സ്കൂളുകളില് ഇന്റര്നെറ്റ് ഉപയോഗിക്കേണ്ടി വരുന്നു. ഇതും കുട്ടികളിലെ ഇന്റര്നെറ്റ് ഉപയോഗം വര്ദ്ധിക്കാന് കാരണമാകുന്നു എന്നാണ് പോലീസ് ഭാഷ്യം
 | 

ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍ മീഡിയകള്‍ പടിക്കു പുറത്ത്; നിയന്ത്രണവുമായി പോലീസ്

അബുദാബി: സ്‌കൂളുകളില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ദുബായ് പോലീസിന്റെ വിലക്ക്. രക്ഷിതാക്കളുടെ തുടര്‍ച്ചയായ പരാതിയെ തുടര്‍ന്നാണ് ദുബായ് പോലീസിന്റെ നടപടി. കുട്ടികള്‍ ദീര്‍ഘ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചതെന്ന് ദുബായ് പോലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോക്ടര്‍ മുഹമ്മദ് അല്‍ മുര്‍ അറിയിച്ചു. സ്മാര്‍ട്ട് ലേണിങിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടി വരുന്നു. ഇതും കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്നാണ് പോലീസ് ഭാഷ്യം

സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് ലഭ്യത നിയന്ത്രിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമായി കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനായി സ്‌കൂളുകളില്‍ ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും ദുബായ് പോലീസ് തിരുമാനിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ ലോകത്തു നിന്നും കുട്ടിളെ മിഥ്യാലോകത്തേക്ക് കൊണ്ടു പോവുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സമൂഹമാധ്യമങ്ങളാണ്. ഇത് പഠനത്തില്‍ ശ്രദ്ധ കുറയാനും താല്‍പര്യം ഇല്ലാതാക്കാനും ഇടയാക്കുന്നു. ഓണ്‍ലൈന്‍ ചതിക്കുഴികളിലും കുട്ടികള്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ച് ദുബായ് പോലീസ് പലതവണ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.