ദുബായിയില്‍ അമിതവേഗതയ്ക്കും ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴ ഇരട്ടിയാക്കുന്നു

അപകടങ്ങള് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങള് കൂടുതല് കര്ശനമാക്കാന് ദൂബായ് ഭരണകൂടം തീരുമാനിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ക്ക് സെയ്ഫ് ബിന് സയിദ് അല് നഹ്യാന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഇനി മുതല് വേഗതാ നിയന്ത്രണം അടക്കമുള്ള നിയമങ്ങള് തെറ്റിക്കുന്നവര്ക്ക് ഇരട്ടി പിഴ ചുമത്താനാണ് തീരുമാനം. പുതിയ ഉത്തരവ് പ്രകാരം നിലവിലെ ട്രാഫിക് നിയമങ്ങളുടെ എണ്ണം 147 ല് നിന്നും 120 ആയി കുറഞ്ഞിട്ടുമുണ്ട്. ജൂലൈ ഒന്ന് മുതല് പുതിയ നിയമങ്ങള് പ്രാബല്യത്തിലാകും
 | 
ദുബായിയില്‍ അമിതവേഗതയ്ക്കും ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴ ഇരട്ടിയാക്കുന്നു

 

ദുബായ്: അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ദൂബായ് ഭരണകൂടം തീരുമാനിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ക്ക് സെയ്ഫ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ വേഗതാ നിയന്ത്രണം അടക്കമുള്ള നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ചുമത്താനാണ് തീരുമാനം. പുതിയ ഉത്തരവ് പ്രകാരം നിലവിലെ ട്രാഫിക് നിയമങ്ങളുടെ എണ്ണം 147 ല്‍ നിന്നും 120 ആയി കുറഞ്ഞിട്ടുമുണ്ട്. ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകും.

പുതിയ നിയമപ്രകാരം വേഗതാ പരിധിയേക്കാള്‍ 60 കിലോമീറ്റര്‍ വരെ വേഗം വര്‍ദ്ധിച്ചാല്‍ 1550 ദിര്‍ഹമാവും പിഴയായി അടയ്‌ക്കേണ്ടി വരുന്നത്. നേരത്തേ ഇത് 900 ദിര്‍ഹമായിരുന്നു. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പരിധി ലംഘിക്കുന്നവര്‍ക്ക് 2000 ദിര്‍ഹവും, 80 കിലോ മീറ്റര്‍ വരെ വേഗത ഉയര്‍ന്നാല്‍ 3000 ദിര്‍ഹവുമായിരിക്കും പിഴ. ചുവന്ന ട്രാഫിക് ലൈറ്റ് ലംഘിച്ച് മുന്നോട്ട് പോയാലുള്ള പിഴ 800ല്‍ നിന്നും 1000 ദിര്‍ഹമായും അനധികൃത പാര്‍ക്കിംഗിനുള്ള പിഴ 500ല്‍ നിന്നും 1000മായും ഉയര്‍ത്തിയിട്ടുണ്ട്.

അനധികൃത പാര്‍ക്കിംഗിനും റെഡ് സിഗ്നല്‍ ലംഘനത്തിനും പിഴക്ക് പുറമേയുള്ള ബ്ലാക്ക് പോയിന്റിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തേ എട്ടും നാലുമായിരുന്ന പോയിന്റുകള്‍ ഇപ്പോള്‍ 12, 6 ആയി വര്‍ദ്ധിപ്പിച്ചു. കൂടാതെ 30 ദിവസത്തിന് ശേഷം മാത്രമേ വാഹനം തിരികെ ലഭിക്കുകയുമുള്ളു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ചുമത്തുന്ന പിഴയിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 800 ദിര്‍ഹത്തില്‍ നിന്നും 2000 ദിര്‍ഹമായാണ് ഇത് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ചൈല്‍ഡ് സീറ്റ് വാഹനത്തിലില്ലാത്ത ഉടമ 400 ദിര്‍ഹം പിഴയടയ്‌ക്കേണ്ടി വരും.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള പിഴ ഇരട്ടിയാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും മറിച്ച് അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യമെന്നും മേജര്‍ ജനറല്‍ അല്‍ സഫീന്‍ പറഞ്ഞു. പലപ്പോഴും ശ്രദ്ധയില്ലാത്ത ഡ്രൈവിംഗും, അമിത വേഗവുമാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും നിയമങ്ങള്‍ കര്‍ശനമാവുന്നതോടെ ഇവക്ക് ഒരു പരിധി വരെ കുറവുണ്ടാകുമെന്നും സഫീന്‍ വ്യക്തമാക്കി.