യു.കെയില്‍ വായു മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഡീസല്‍ കാറുകള്‍

ഡീസല് കാറുകളാണ് യുകെയില് വായു മലിനീകരണത്തില് മുന്നില് നില്ക്കുന്നതെന്ന് പരിശോധനയില് കണ്ടെത്തി. ഗതാഗത വകുപ്പിന്റെ തെളിവെടുപ്പിലാണ് ഈ കണ്ടെത്തല്. ഫോക്സ്വാഗന് ഡീസലിന്റെ മലിനീകരണ നിയന്ത്രണ സംവിധാനത്തിലുണ്ടായ തട്ടിപ്പാണ് തെളിവെടുപ്പിന് വകുപ്പിനെ പ്രേരിപ്പിച്ചത്. യു.കെയില് ഏറ്റവും കൂടുതല് വില്ക്കെപ്പെടുന്ന കാര് മോഡലുകളില് 37 എണ്ണവും നിയമാനുസൃത മലിനീകരണ സംവിധാനത്തിന് കീഴിലല്ല ഒരുക്കിയിരിക്കുന്നത്. ഇവ പുറത്തുവിടുന്ന നൈട്രജന് ഓക്സൈഡിന്റെ അളവ് കൂടുതലാണ്.
 | 

യു.കെയില്‍ വായു മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഡീസല്‍ കാറുകള്‍

ലണ്ടന്‍: ഡീസല്‍ കാറുകളാണ് യുകെയില്‍ വായു മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗതാഗത വകുപ്പിന്റെ തെളിവെടുപ്പിലാണ് ഈ കണ്ടെത്തല്‍. ഫോക്സ്‌വാഗന്‍ ഡീസലിന്റെ മലിനീകരണ നിയന്ത്രണ സംവിധാനത്തിലുണ്ടായ തട്ടിപ്പാണ് തെളിവെടുപ്പിന് വകുപ്പിനെ പ്രേരിപ്പിച്ചത്. യു.കെയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കെപ്പെടുന്ന കാര്‍ മോഡലുകളില്‍ 37 എണ്ണവും നിയമാനുസൃത മലിനീകരണ സംവിധാനത്തിന്‍ കീഴിലല്ല ഒരുക്കിയിരിക്കുന്നത്. ഇവ പുറത്തുവിടുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് കൂടുതലാണ്.

കിലോമീറ്ററിന് 180 മില്ലി ഗ്രാം എന്നതാണ് നിയമാനുസൃത കണക്കെന്നിരിക്കേ പല കാറുകളും 12 ഇരട്ടിയോളമാണ് വായു മലിനീകരണം നടത്തുന്നത്. ലബോറട്ടറി പരിശോധനകളില്‍ മലിനീകരണ സംവിധാനം നിയന്ത്രിച്ചതെന്ന പേരില്‍ ഇറങ്ങിയ യൂറോ 5 മോഡല്‍ കാറുകള്‍ പോലും അന്താരാഷ്ട്ര മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് പുതിയ കണ്ടെത്തല്‍.

ഫോക്സാള്‍ ഇന്‍സിഗ്‌നിയ എന്ന കാറാണ് ഏറ്റവും കൂടുതല്‍ വായു മലിനീകരണം നടത്തുന്നത്. കിലോമീറ്ററിന് 1800 മില്ലി ഗ്രാം നൈട്രജന്‍ ഓക്സൈഡാണ് ഈ കാര്‍ പുറത്തുവിടുന്നത്. മലിനീകരണം ഏറ്റവും കുറവുള്ള കാറായി കണ്ടെത്തിയ സിട്രോണ്‍ സി 4 പോലും അനുവദനീയമായതിനേക്കാള്‍ മൂന്നിരട്ടി മലിനീകരണ വസ്തു പുറത്തുവിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ലബോറട്ടറികളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ മലിനീകരണമാണ് നിരത്തുകളില്‍ കാറുകള്‍ വരുത്തിവയ്ക്കുന്നത്. 19 പുതിയ മോഡല്‍ കാറുകള്‍ യൂറോ 6 എന്ന പേരില്‍ പുറത്തുവന്നെങ്കിലും ലബോറട്ടറിയില്‍ ടെസ്റ്റില്‍ കണ്ടെത്തിയതുപോലെ അനുവദനീയ നിരക്കായ കിലോമീറ്ററിന് 80 മില്ലി ഗ്രാമായാരുന്നില്ല നിരത്തുകളില്‍ കാഴ്ചവച്ചത്. അതുപോലെ തണുത്ത കാലത്തേക്കാള്‍ ചൂടുകാലങ്ങളില്‍ എന്‍ജിനുകള്‍ കൂടുതല്‍ മാലിന്യം പുറത്തുവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നിലവിലുള്ള മലിനീകരണ പ്രക്രിയ ഡീസല്‍ കാറുകള്‍ തുടരും. കാരണം പെട്ടെന്ന് അവയ്ക്ക് നിയന്ത്രണ പ്രക്രിയയിലേക്ക് വരാനാവില്ല. ഫോക്സ്‌വാഗന്‍ അല്ലാത്ത കാര്‍ ഉത്പാദകര്‍ കബളിപ്പിക്കുന്ന മലിനീകരണ സംവിധാനം ഉപയോഗിച്ചിട്ടില്ലെന്ന് വകുപ്പ് പത്തുലക്ഷം പൗണ്ട് ചെലവാക്കി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്.