പാകിസ്ഥാനി വ്യവസായി സഹായത്തിനെത്തി; 17 വര്‍ഷത്തിനു ശേഷം ഹാനി മാതാവിനെയും കണ്ടു; വീഡിയോ കാണാം

വര്ഷങ്ങള്ക്കു മുമ്പ് സുഡാനിയായ പിതാവ് കൊണ്ടുപോയ സഹോദരനെ ഷാര്ജയില് വെച്ച് സഹോദരി കണ്ടുമുട്ടിയത് കഴിഞ്ഞയാഴ്ചയായിരുന്നു. കഴിഞ്ഞ ദിവസം ഹാനിക്ക് സ്വന്തം മാതാവിനെയും കാണാന് കഴിഞ്ഞു. ഇന്നലെ ഷാര്ജ വിമാനത്താവളത്തില് വെച്ചായിരുന്നു കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിച്ച സംഗമം നടന്നത്. കോഴിക്കോട് നിന്ന് ഷാര്ജയിലെത്തിയ മാതാവിനെ സ്വീകരിക്കാന് ഷമീറയും ഹാനിയും എത്തി. നീണ്ട 17 വര്ഷങ്ങള്ക്കു ശേഷമാണ് ഇവര് തമ്മില് കാണുന്നത്. പിതാവ് നൂര്ജഹാനുമായി പിണങ്ങി തിരികെ പോകുമ്പോള് ഹാനിയെ സ്കൂളില് നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
 | 

പാകിസ്ഥാനി വ്യവസായി സഹായത്തിനെത്തി; 17 വര്‍ഷത്തിനു ശേഷം ഹാനി മാതാവിനെയും കണ്ടു; വീഡിയോ കാണാം

ഷാര്‍ജ: വര്‍ഷങ്ങള്‍ക്കു മുമ്പ് സുഡാനിയായ പിതാവ് കൊണ്ടുപോയ സഹോദരനെ ഷാര്‍ജയില്‍ വെച്ച് സഹോദരി കണ്ടുമുട്ടിയത് കഴിഞ്ഞയാഴ്ചയായിരുന്നു. കഴിഞ്ഞ ദിവസം ഹാനിക്ക് സ്വന്തം മാതാവിനെയും കാണാന്‍ കഴിഞ്ഞു. ഇന്നലെ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിച്ച സംഗമം നടന്നത്. കോഴിക്കോട് നിന്ന് ഷാര്‍ജയിലെത്തിയ മാതാവിനെ സ്വീകരിക്കാന്‍ ഷമീറയും ഹാനിയും എത്തി. നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ തമ്മില്‍ കാണുന്നത്. പിതാവ് നൂര്‍ജഹാനുമായി പിണങ്ങി തിരികെ പോകുമ്പോള്‍ ഹാനിയെ സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

പാകിസ്ഥാനി വ്യവസായി സഹായത്തിനെത്തി; 17 വര്‍ഷത്തിനു ശേഷം ഹാനി മാതാവിനെയും കണ്ടു; വീഡിയോ കാണാം

കോഴിക്കോട് സ്വദേശിനിയായ നൂര്‍ജഹാനെ വിവാഹം ചെയ്ത നാദിര്‍ എന്ന സുഡാന്‍ സ്വദേശി അവരെയും രണ്ട് പെണ്‍മക്കളെയും ഉപേക്ഷിച്ച് ഹാനി നാദര്‍ മെര്‍ഗണി എന്ന മകനെയുംകൊണ്ട് തിരിക പോകുകയായിരുന്നു. ദുബായിലെ കരാമയില്‍ ഒരു സ്‌റ്റേഷനറി കടയില്‍ ജോലി ചെയ്യുന്ന ഹനിയുടെ സഹോദരി ഷമീറയാണ് കഴിഞ്ഞയാഴ്ച തന്റെ സഹോദരനെ കണ്ടുമുട്ടിയത്. ഇത് വാര്‍ത്തയായതോടെയാണ് ഹാനിക്ക് അമ്മയെയും കാണാനുള്ള വഴി തെളിഞ്ഞത്.

നൂര്‍ജഹാന് ഷാര്‍ജയിലേക്കുള്ള വിമാന ടിക്കറ്റിന് പാകിസ്ഥാനി വ്യവസായിയായ തല്‍ഹ ഷായാണ് പണം നല്‍കിയത്. സഹോദരങ്ങളുടെ കൂടിച്ചേരലിനെക്കുറിച്ചുള്ള വാര്‍ത്ത കണ്ടിട്ടാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് താന്‍ തീരുമാനിച്ചതെന്ന് ഷാ പറഞ്ഞു. ഹാനിക്ക് എന്തെങ്കിലും ജോലി നല്‍കാമെന്നായിരുന്നു കരുതിയത്. പക്ഷേ മറ്റൊരിടത്ത് ഇയാള്‍ക്ക് ജോലി ലഭിച്ചതായി അറിഞ്ഞു. അതോടെ മാതാവിന്റെ യാത്രാച്ചെലവുകള്‍ തരാമെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം