157 യാത്രക്കാരുമായി പുറപ്പെട്ട എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു

157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യന് എയര്ലൈന്സ് വിമാനം തകര്ന്നു വീണു. ഇന്ത്യന് സമയം രാവിലെ 8.44നാണ് സംഭവം. അഡിസ് അബാബയില് നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനമാണ് അപകടത്തില്പ്പെട്ടത്. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. അപകടത്തെക്കുറിച്ച് കൂടുതല് വിവരങ്ങള് ലഭ്യമാകുന്നതെയുള്ളു.
 | 
157 യാത്രക്കാരുമായി പുറപ്പെട്ട എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു

നെയ്‌റോബി: 157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. ഇന്ത്യന്‍ സമയം രാവിലെ 8.44നാണ് സംഭവം. അഡിസ് അബാബയില്‍ നിന്ന് നയ്‌റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളു.

വിമാനം തകര്‍ന്നുവീണതായി എത്യേപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു. ഡിബ്ര സേത്ത് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണിരിക്കുന്നത്. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. 2010ല്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനം തകര്‍ന്നു വീണ് 90 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.