ചന്ദ്രനില്‍ കാലുകുത്തിയ അവസാന വ്യക്തി യൂജീന്‍ സെര്‍നാന്‍ വിടവാങ്ങി

ചന്ദ്രനില് അവസാനമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരി യൂജീന് സെര്നാന് അന്തരിച്ചു.8 2 വയസ്സായിരുന്നു. 1972ലെ അപ്പോളോ മിഷനിലെ അംഗമായിരുന്നു അദ്ദേഹം. 1972 ഡിസംബര് 11നാണ് സെര്നാനെയും മറ്റ് അംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള അപ്പോളോ പേടകം ചന്ദ്രനിലെത്തിയത്. മൂന്നു ദിവസത്തിനു ശേഷമുള്ള മടക്കയാത്രയില് ഏറ്റവുമൊടുവില് പേടകത്തില് കയറിയത് സെര്നാന് ആയിരുന്നു.ഹാരിസണ് സ്മിത്ത്,റൊണ്ള്ഡ് ഇവന്സ് എന്നിവരായിരുന്നു സഹയാത്രികര്.
 | 

ചന്ദ്രനില്‍ കാലുകുത്തിയ അവസാന വ്യക്തി യൂജീന്‍ സെര്‍നാന്‍ വിടവാങ്ങി

ലണ്ടന്‍: ചന്ദ്രനില്‍ അവസാനമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരി യൂജീന്‍ സെര്‍നാന്‍ അന്തരിച്ചു.8 2 വയസ്സായിരുന്നു. 1972ലെ അപ്പോളോ മിഷനിലെ അംഗമായിരുന്നു അദ്ദേഹം. 1972 ഡിസംബര്‍ 11നാണ് സെര്‍നാനെയും മറ്റ് അംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള അപ്പോളോ പേടകം ചന്ദ്രനിലെത്തിയത്. മൂന്നു ദിവസത്തിനു ശേഷമുള്ള മടക്കയാത്രയില്‍ ഏറ്റവുമൊടുവില്‍ പേടകത്തില്‍ കയറിയത് സെര്‍നാന്‍ ആയിരുന്നു.ഹാരിസണ്‍ സ്മിത്ത്,റൊണ്‍ള്‍ഡ് ഇവന്‍സ് എന്നിവരായിരുന്നു സഹയാത്രികര്‍.

നിരവധി നേട്ടങ്ങള്‍ ചാന്ദ്രപര്യവേഷണ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തുകൊണ്ടായിരുന്നു മൂവരുടെയും മടക്കയാത്ര.ചന്ദ്രനില്‍ നിന്നുള്ള ഭൂമിയുടെ പൂര്‍ണദൃശ്യം വ്യക്തമാവുന്ന ഫോട്ടോഗ്രാഫ് പിന്നിടുള്ള പര്യവേഷണങ്ങള്‍ക്ക് നാഴികക്കല്ലായി.എന്നാല്‍ ആ ഫോട്ടോ വേണ്ട വിധം ആരാലും പ്രശംസിക്കപ്പെട്ടില്ലെന്ന് സെര്‍നാന്‍ 2007ല്‍ പറഞ്ഞിരുന്നു.

1934 മാര്‍ച്ച് 14ന് ചിക്കാഗോയില്‍ ജനിച്ച സെര്‍നാന്‍ നേവല്‍ റിസര്‍വ് ഓഫീസറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബിരുദപഠനകാലത്ത് വിമാനം പറത്താന്‍ പരിശീലനം നേടിയ അദ്ദേഹം പിന്നീട് ബഹിരാകാശ പര്യവേഷണരംഗത്തേക്ക എത്തുകയായിരുന്നു.