പുതുവര്‍ഷത്തിനു മുന്നോടിയായി യൂറോപ്പിലെ നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

പുതുവര്ഷാഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പിലെ നഗരങ്ങളില് ഭീകരാക്രമണങ്ങള്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യൂറോപ്യന് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലാണ് ഭീകരാക്രമണ സാധ്യത കൂടുതലെന്നാണ് അറിയിപ്പ്. ഓസ്ട്രിയയുടെ ഇന്റലിജന്സ് വിഭാഗമാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാല് ഏതൊക്കെ രാജ്യങ്ങളാണ് ഭീഷണിയുടെ പിടിയിലുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിയന്ന അടക്കമുള്ള പ്രദേശങ്ങളില് സുരക്ഷ വര്ധിപ്പിച്ചു.
 | 

പുതുവര്‍ഷത്തിനു മുന്നോടിയായി യൂറോപ്പിലെ നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

ഓസ്ട്രിയ: പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പിലെ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലാണ് ഭീകരാക്രമണ സാധ്യത കൂടുതലെന്നാണ് അറിയിപ്പ്. ഓസ്ട്രിയയുടെ ഇന്റലിജന്‍സ് വിഭാഗമാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണ് ഭീഷണിയുടെ പിടിയിലുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിയന്ന അടക്കമുള്ള പ്രദേശങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

ആളുകള്‍ നിറയുന്ന പ്രദേശങ്ങളിലാണ് ഭീകരാക്രമണ ഭീഷണി ഉള്ളത്. ആക്രമണകാരികളെ കുറിച്ച് ലഭിച്ച വിവരങ്ങളനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് വിയന്ന പൊലീസ് അറിയിച്ചു. എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌ഫോടനമോ, ആളുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ വെടിവെപ്പോ ഉണ്ടാവാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം.