ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരിൽ 3,000 യൂറോപ്യൻമാർ

സിറിയയിലെ ഐ.എസ്.ഐ.എസ് തീവ്രവാദികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 3,000 പേരുള്ളതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങൡ നിന്ന് ഇപ്പോഴും നിരവധി പേരാണ് സംഘടനയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇറാഖിലും സിറിയയിലുമായി 31,000 അംഗങ്ങളാണ് സംഘടനയിലുള്ളതെന്ന് സി.ഐ.എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
 | 

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരിൽ 3,000 യൂറോപ്യൻമാർദമാസ്‌ക്കസ്: സിറിയയിലെ ഐ.എസ്.ഐ.എസ് തീവ്രവാദികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 3,000 പേരുള്ളതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങൡ നിന്ന് ഇപ്പോഴും നിരവധി പേരാണ് സംഘടനയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇറാഖിലും സിറിയയിലുമായി 31,000 അംഗങ്ങളാണ് സംഘടനയിലുള്ളതെന്ന് സി.ഐ.എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മറ്റ് രാജ്യങ്ങളിൽ നിന്നും ഐ.എസ്.ഐ.എസിൽ ചേർന്ന പ്രവർത്തിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ടുണീഷ്യ (3000), സൗദി അറേബ്യ(2500), ജോർദ്ദാൻ(2200), മൊറോക്കോ(1500), റഷ്യ, ഫ്രാൻസ്, ലിബിയ, യു.കെ, തുർക്കി എന്നിവിടങ്ങളിൽ നിന്നും ആയിരത്തോളമാളുകളാണ് തീവ്രവാദികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നും നിരവധി ചെറുപ്പക്കാർ ഐ.എസ്.ഐ.എസിൽ ചേരാൻ പോയതായി രഹസ്യാന്വേഷണ സംഘടനകളുടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, ഐ.എസ്.ഐ.എസിനെതിരെയുള്ള വ്യോമാക്രമണം അമേരിക്ക ശക്തമാക്കി. ഐ.എസ് ശക്തികേന്ദ്രങ്ങളിൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 19 പേരെങ്കിലും മരിച്ചു. തീവ്രവാദികളുടെ സാമ്പത്തിക സ്രോതസുകൾ തടയുകയെന്ന ലക്ഷ്യത്തിൽ പ്രദേശത്തെ എണ്ണ ശുദ്ധീകരണ ശാലകളും അമേരിക്ക തകർത്തു. വ്യോമാക്രമണം ശക്തമായതോടെ സിറിയയിലെ ശക്തികേന്ദ്രങ്ങളിൽ നിന്നും തീവ്രവാദികൾ പിൻവാങ്ങി തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.