സ്‌കൂളുകള്‍ അക്കാഡമികളാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം

ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും അക്കാഡമികളാക്കാനുള്ള നിയമ നിര്മാണം സര്ക്കാര് നടത്തുമെന്നും ഇത് 2020ഓടെ പൂര്ത്തിയാക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് പ്രഖ്യാപിച്ചു. ബജറ്റില് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റില് നടത്തിയ പ്രസ്താവനയില് സ്കൂളുകളെ അക്കാഡമികളാക്കി മാറ്റുന്നതോടെ പഠനത്തിലും പരീക്ഷകളിലും വിദ്യാര്ഥികളുടെ മികവില് സാരമായ മാറ്റമുണ്ടാവുമെന്ന് കാമറൂണ് അവകാശപ്പെട്ടിരുന്നു. സ്കൂളുകളുടെ നടത്തിപ്പുകാര്ക്ക് ശിക്ഷണ നടപടികളില് കാതലായ മാറ്റം കൊണ്ടുവന്ന് ഓരോ വിദ്യാലയങ്ങളെയും മികച്ചതാക്കാം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 | 

സ്‌കൂളുകള്‍ അക്കാഡമികളാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും അക്കാഡമികളാക്കാനുള്ള നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തുമെന്നും ഇത് 2020ഓടെ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ പ്രസ്താവനയില്‍ സ്‌കൂളുകളെ അക്കാഡമികളാക്കി മാറ്റുന്നതോടെ പഠനത്തിലും പരീക്ഷകളിലും വിദ്യാര്‍ഥികളുടെ മികവില്‍ സാരമായ മാറ്റമുണ്ടാവുമെന്ന് കാമറൂണ്‍ അവകാശപ്പെട്ടിരുന്നു. സ്‌കൂളുകളുടെ നടത്തിപ്പുകാര്‍ക്ക് ശിക്ഷണ നടപടികളില്‍ കാതലായ മാറ്റം കൊണ്ടുവന്ന് ഓരോ വിദ്യാലയങ്ങളെയും മികച്ചതാക്കാം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഹിതപരിശോധനയ്ക്കും പ്രാദേശിക മേഖലാ തെരഞ്ഞെടുപ്പുകള്‍ക്കും മുമ്പേ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലേബറിന്റെ കീഴിലാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും സഖ്യ സര്‍ക്കാരിന് കീഴില്‍ അത് തുടരുകയായിരുന്നു. മുമ്പും ഇത്തരത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. പല സ്‌കൂളുകളും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടെങ്കിലും പലതും പഴയപടി തുടര്‍ന്നു. അതിനാലാണ് ഇത്തവണ നിയമം മൂലം അക്കാഡമികളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇതനുസരിച്ച് ഇനി വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ സ്‌കൂളുകളുടെ അധികാരികള്‍ക്കോ മാറി നില്‍ക്കാന്‍ കഴിയില്ല. അതേസമയം നിലവില്‍ പ്രാദേശിക ഭരണ സംവിധാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് സ്വയംഭരണാവകാശമാണ് സര്‍ക്കാര്‍ നിയമത്തിലൂടെ നല്‍കുന്നതെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ അതിലുപരി സ്‌കൂളുകളുടെ നിയന്ത്രണം സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതിലേക്ക് ഇത് എത്തിച്ചേരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളുകളെ അക്കാഡമികളാക്കുന്നതിന് എതിരാണെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.