ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും ഇനി ലൈവാകാം; എല്ലാ ഉപയോക്താക്കള്‍ക്കും ലൈവ് ഫീച്ചര്‍ ലഭ്യമാക്കി ഫേസ്ബുക്ക്

ഫേസ്ബുക്കില് ലൈവ് സംവിധാനം ആദ്യം നിലവില് വന്നത് അംഗീകൃത പേജുകളിലായിരുന്നു. പിന്നീട് പേജുകളില് ലൈവ് ചെയ്യാവുന്ന വിധത്തില് ഈ ഫീച്ചര് കൂടുതല് ഉപയോക്താക്കളിലേക്കെത്തിച്ചു. ഇപ്പോള് എല്ലാ ഉപയോക്താക്കള്ക്കും ലൈവ് ചെയ്യാനുള്ള ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.
 | 

ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും ഇനി ലൈവാകാം; എല്ലാ ഉപയോക്താക്കള്‍ക്കും ലൈവ് ഫീച്ചര്‍ ലഭ്യമാക്കി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ലൈവ് സംവിധാനം ആദ്യം നിലവില്‍ വന്നത് അംഗീകൃത പേജുകളിലായിരുന്നു. പിന്നീട് പേജുകളില്‍ ലൈവ് ചെയ്യാവുന്ന വിധത്തില്‍ ഈ ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തിച്ചു. ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലൈവ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലാണ് ലൈവ് ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ബോക്‌സിനു തൊട്ടു താഴെ ലൈവ് വീഡിയോ ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ വളരെപ്പെട്ടെന്നുതന്നെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ലൈവ് വീഡിയോ ഷെയര്‍ ചെയ്യാം. നാലുമണിക്കൂര്‍ വരെ നീളുന്ന വീഡിയോകള്‍ സംപ്രേഷണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ലൈവ് ചെയ്യുന്നതെങ്ങനെയെന്ന വീഡിയോ കാണാം