ഫെയിസ്ബുക്കില്‍ വന്‍ സുരക്ഷാവീഴ്ച്ച; അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സ്ഥിരീകരണം

ലോകത്തിലെ ഏറ്റവും കൂടുതല് ഉപയോക്താക്കളുള്ള സോഷ്യല് മീഡിയ നെറ്റ് വര്ക്ക് ഫെയിസ്ബുക്കില് വന് സുരക്ഷാവീഴ്ച്ചയുണ്ടായതായി സ്ഥിരീകരണം. അഞ്ചുകോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള് ചോര്ന്നതായി സി.ഇ.ഒ മാര്ക്ക് സക്കര്ബെര്ഗ് വ്യക്തമാക്കി. പ്രൈവസി ഫീച്ചറിലുണ്ടായ അപാകത മുതലെടുത്ത് ഉപയോക്താക്കളുടെ വിവരങ്ങള് ചോര്ത്തിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. അപാകത പരിഹരിക്കാനുള്ള നടപടികള് ഉടന് സ്വീകരിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
 | 

ഫെയിസ്ബുക്കില്‍ വന്‍ സുരക്ഷാവീഴ്ച്ച; അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സ്ഥിരീകരണം

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ഫെയിസ്ബുക്കില്‍ വന്‍ സുരക്ഷാവീഴ്ച്ചയുണ്ടായതായി സ്ഥിരീകരണം. അഞ്ചുകോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് വ്യക്തമാക്കി. പ്രൈവസി ഫീച്ചറിലുണ്ടായ അപാകത മുതലെടുത്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപാകത പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് ആകമാനം 200 കോടിയിലേറെ ഉപയോക്താക്കള്‍ ഫെയിസ്ബുക്കിനുണ്ട്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയിസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയുണ്ടായിരിക്കുന്ന സുരക്ഷാ പാളിച്ച സക്കര്‍ബെര്‍ഗിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രൈവസി ഫീച്ചറിലെ അപാകത മുതലെടുത്ത ഹാക്കര്‍മാരാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന ചോദ്യത്തോട് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഏതൊക്കെ രാജ്യത്തുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

വ്യൂ പ്രൊഫൈല്‍ ഓപ്ഷനിലാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുന്നത്. വ്യൂ പ്രൊഫൈല്‍ ഫീച്ചര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഫെയിസ്ബുക്ക് ടെക്‌നീഷ്യന്മാര്‍ സുരക്ഷാ പാളിച്ച കണ്ടെത്തുന്നത്. ഉടന്‍ തന്നെ പ്രൊഫൈലുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.