വീഡിയോകള്‍ക്ക് പണം നല്‍കാനൊരുങ്ങി ഫേസ്ബുക്ക്; തിരിച്ചടിയാവുക യൂട്യൂബിന്

വീഡിയോകള്ക്ക് ലഭിക്കുന്ന ഹിറ്റുകള്ക്കും ഷെയറുകള്ക്കും അനുസരിച്ച് പണം നല്കാനുള്ള പദ്ധതിയുമായി ഫേസ്ബുക്ക്. നിലവില് യൂ ട്യൂബ് ഇത്തരത്തില് പബ്ലിഷ് ചെയ്യുന്നവര്ക്ക് പണം നല്കുന്നുണ്ട്. വീഡിയോകള്ക്കിടയില് പരസ്യങ്ങള് കാട്ടിയാണ് ഈ വരുമാനം പങ്കിടാന് ഫോസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്ട്ട്. ലാഭത്തിന്റെ 55 ശതമാനം പബ്ലിഷ് ചെയ്തയാള്ക്ക് നല്കാനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.
 | 

വീഡിയോകള്‍ക്ക് പണം നല്‍കാനൊരുങ്ങി ഫേസ്ബുക്ക്; തിരിച്ചടിയാവുക യൂട്യൂബിന്

കാലിഫോര്‍ണിയ: വീഡിയോകള്‍ക്ക് ലഭിക്കുന്ന ഹിറ്റുകള്‍ക്കും ഷെയറുകള്‍ക്കും അനുസരിച്ച് പണം നല്‍കാനുള്ള പദ്ധതിയുമായി ഫേസ്ബുക്ക്. നിലവില്‍ യൂ ട്യൂബ് ഇത്തരത്തില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് പണം നല്‍കുന്നുണ്ട്. വീഡിയോകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കാട്ടിയാണ് ഈ വരുമാനം പങ്കിടാന്‍ ഫോസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ലാഭത്തിന്റെ 55 ശതമാനം പബ്ലിഷ് ചെയ്തയാള്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.

യൂട്യൂബും 55 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. യൂട്യൂബിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി ഒട്ടേറെ ചാനലുകളും സജീവമാണ്. ഫേസ്ബുക്കിന്റെ ജനപ്രീതിയും സാധ്യതകളും പരിഗണിച്ച് ഉപയോക്താക്കള്‍ ചുവടുമാറാനിടയുള്ളതിനാല്‍ യൂട്യൂബിന് തന്നെയാണ് േേഫാസ്ബുക്കിന്റെ പുതിയ നീക്കം വെല്ലുവിളിയാവുക.

90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായിരിക്കും ഫേസ്ബുക്ക് പണം നല്‍കുക. വീഡിയോ പ്ലേ ചെയ്തുതുടങ്ങി 20 സെക്കന്‍ഡെങ്കിലും പിന്നിട്ട ശേഷമായിരിക്കും പരസ്യം പ്രത്യക്ഷപ്പെടുന്നത്. യൂട്യൂബില്‍ പരസയം ആദ്യമെത്തുന്നതാണ് പതിവ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ ഇടയ്ക്കും പരസ്യം നല്‍കാറുണ്ട്. ഫേസ്ബുക്ക് ടൈംലൈനിലെത്തുന്ന വീഡിയോകള്‍ക്ക് ഇപ്പോള്‍ത്തന്നെ കാഴ്ചക്കാര്‍ ഏറെയാണ്.