ശ്രീലങ്കന്‍ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നില്‍ ഇന്ത്യ; ആരോപണവുമായി പാക് മന്ത്രി ഫവാദ് ചൗധരി

ഇന്ത്യയുടെ ചന്ദ്രയാന് ദൗത്യത്തെ കളിയാക്കിയ വ്യക്തിയാണ് ഫവാദ് ചൗധരി.
 | 
ശ്രീലങ്കന്‍ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നില്‍ ഇന്ത്യ; ആരോപണവുമായി പാക് മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന് പിന്നില്‍ ഇന്ത്യയെന്ന് പാക് മന്ത്രിയുടെ ആരോപണം. പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കിയ വ്യക്തിയാണ് ഫവാദ് ചൗധരി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 10 ശ്രീലങ്കന്‍ താരങ്ങളാണ് പാകിസ്ഥാനിലേക്ക് ടൂര്‍ണമെന്റിനായി എ്ത്തില്ലെന്ന് അറിയിച്ചിരിക്കുന്നത്.

നിരോഷന്‍ ഡിക്വെല്ല, കുസാല്‍ പെരേര, ജനിത് പെരേര, ധനഞ്ജയ് ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, സുരങ്ക ലക്മല്‍, ദിനേഷ് ചണ്ഠിമാല്‍, ദിമുത് കരുണരത്‌നെ എന്നിവരാണ് പാക് പര്യടനത്തില്‍ നിന്നും പിന്‍മാറിയ ശ്രീലങ്കന്‍ താരങ്ങള്‍. ശ്രീലങ്കയുടെ മുന്‍നിര താരങ്ങള്‍ എത്തിയില്ലെങ്കില്‍ പാകിസ്ഥാന് വലിയ തിരിച്ചടിയാണ് സംഭവിക്കുക.

Also Read: ചന്ദ്രനില്‍ എത്തേണ്ട കളിപ്പാട്ടം മുംബൈയില്‍ എത്തിയിട്ടുണ്ട്’; ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി

പാക് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷ സംബന്ധിച്ച ആശങ്ക വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ശ്രീലങ്കന്‍ താരങ്ങള്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ പരമ്പര നടക്കുമോയെന്ന ആശങ്കയിലാണ് പാകിസ്ഥാന്‍. പിന്നാലെയാണ് ഫവാദ് ചൗധരി ഇന്ത്യക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പര സെപ്തംബര്‍ 27ന് തുടങ്ങി ഒക്ടോബര്‍ ഒമ്പത് വരെയാണ് തീരുമാനിച്ചിരിക്കുന്നത്.

Also Read: ചന്ദ്രയാന്‍-2നെ കളിയാക്കിയ പാക് മന്ത്രിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ

പാക് പര്യടനത്തില്‍ പങ്കെടുത്താല്‍ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ നിന്നും തഴയുമെന്ന് ഇന്ത്യ താരങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമിതാണ്. ഫവാദ് ചൗധരി പറഞ്ഞു. ‘ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ ത്തിയിരിക്കുന്നു’ എന്ന് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി കൂടിയായ ഫവാദ് ചൗധരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.