വന്ധ്യതാ നിവാരണ ചികിത്സകള്‍ സ്തനാര്‍ബുദത്തിലേക്ക് നയിക്കാമെന്ന് പഠനം

വന്ധ്യതാ നിവാരണത്തിനുളള ഹോര്മോണ് ചികിത്സകള് സ്തനത്തിലെ കോശങ്ങളുടെ സാന്ദ്രത വര്ദ്ധിപ്പിക്കാന് ഇടയാക്കുമെന്നും ഇത് സ്താനാര്ബുദത്തിലേക്ക് നയിച്ചേക്കാമെന്നും പഠനം. വന്ധ്യതയുളള സ്ത്രീകള്ക്ക് മറ്റുളളവരെ അപേക്ഷിച്ച് സാന്ദ്രത കൂടിയ സ്തനമായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സ്വീഡനിലെ കരോലിന്സ്കാ ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലുകളുമായി രംഗത്തെത്തിയിട്ടുളളത്.
 | 

വന്ധ്യതാ നിവാരണ ചികിത്സകള്‍ സ്തനാര്‍ബുദത്തിലേക്ക് നയിക്കാമെന്ന് പഠനം

ലണ്ടന്‍: വന്ധ്യതാ നിവാരണത്തിനുളള ഹോര്‍മോണ്‍ ചികിത്സകള്‍ സ്തനത്തിലെ കോശങ്ങളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ഇത് സ്താനാര്‍ബുദത്തിലേക്ക് നയിച്ചേക്കാമെന്നും പഠനം. വന്ധ്യതയുളള സ്ത്രീകള്‍ക്ക് മറ്റുളളവരെ അപേക്ഷിച്ച് സാന്ദ്രത കൂടിയ സ്തനമായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സ്വീഡനിലെ കരോലിന്‍സ്‌കാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലുകളുമായി രംഗത്തെത്തിയിട്ടുളളത്.

ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കാനായി ഉപയോഗിക്കുന്ന ഹോര്‍മോണ്‍ ചികിത്സകളാണ് വില്ലന്‍. സിഓഎസ് ചികിത്സകളിലൂടെ കടന്ന് പോകുന്ന സ്ത്രീകളില്‍ സ്താനാര്‍ബുദ സാധ്യതകള്‍ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. സ്തനം പ്രധാനമായും രണ്ട് തരം കോശങ്ങള്‍ കൊണ്ട് നിര്‍മിതമാണ്. സാന്ദ്രതയേറിയതും നേര്‍ത്തതുമായ കോശങ്ങളാണവ.

ഹോര്‍മോണ്‍ ചികിത്സമൂലം ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്റ്റെറോണ്‍ തുടങ്ങിയവ വര്‍ദ്ധിക്കുന്നു. ഇത് സ്താനാര്‍ബുദത്തിന് കാരണമാകുന്നുവെന്നും ഇവര്‍ അനുമാനിക്കുന്നു. വന്ധ്യതാനിവാരണ ചികിത്സകളും സ്താനാര്‍ബുദവുമായുളള ബന്ധത്തെക്കുറിച്ചുളള ആദ്യ പഠനമാണിത്.

40നും 69നുമിടയില്‍ പ്രായമുളള 43,313 സ്ത്രീകളെയാണ് പഠന വിധേയമാക്കിയത്. പ്രായം, പൊക്കം, ഭാരം, പുകവലി, മദ്യപാനം, വന്ധ്യത, കുടുംബത്തില്‍ സ്തനാര്‍ബുദം ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കപ്പെട്ടത്. അതേസമയം സ്തനത്തിലെ കോശങ്ങളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.