ഫിഫ അഴിമതി; പതിനാറ് പേര്‍ക്കെതിരെ കൂടി കുറ്റപത്രം

സൂറിച്ച്: ഫിഫ അഴിമതി അന്വേഷണം നിലവിലെ അഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുന് അംഗങ്ങളും അടക്കം പതിനാറ് പേരിലേക്ക് കൂടി വ്യാപിപ്പിച്ചു. നിലവിലെ രണ്ട് റീജിയണല് പ്രസിഡന്റുമാരടക്കമുളളവര് ഈ പതിനാറ് പേരിലുളളതായി അറ്റോര്ണി ജനറല് ലോറേട്ടാ ഇ ലിഞ്ച് അറിയിച്ചു. ഹോണ്ടുറാസിലെ ആല്ഫ്രെഡോ ഹവിറ്റും പാരാഗ്വെയിലെ ജുവാന് ഏയ്ഞ്ചല് നപൗട്ടുമാണ് പ്രതിപ്പട്ടികയിലുളള റീജ്യണല് പ്രസിഡന്റുമാര്.
 | 
ഫിഫ അഴിമതി; പതിനാറ് പേര്‍ക്കെതിരെ കൂടി കുറ്റപത്രം

സൂറിച്ച്: ഫിഫ അഴിമതി അന്വേഷണം നിലവിലെ അഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുന്‍ അംഗങ്ങളും അടക്കം പതിനാറ് പേരിലേക്ക് കൂടി വ്യാപിപ്പിച്ചു. നിലവിലെ രണ്ട് റീജിയണല്‍ പ്രസിഡന്റുമാരടക്കമുളളവര്‍ ഈ പതിനാറ് പേരിലുളളതായി അറ്റോര്‍ണി ജനറല്‍ ലോറേട്ടാ ഇ ലിഞ്ച് അറിയിച്ചു. ഹോണ്ടുറാസിലെ ആല്‍ഫ്രെഡോ ഹവിറ്റും പാരാഗ്വെയിലെ ജുവാന്‍ ഏയ്ഞ്ചല്‍ നപൗട്ടുമാണ് പ്രതിപ്പട്ടികയിലുളള റീജ്യണല്‍ പ്രസിഡന്റുമാര്‍. ഇവര്‍ സാമ്പത്തിക നേട്ടത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന അടക്കമുളള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി അറ്റോര്‍ണി ജനറല്‍ പറയുന്നു.

മധ്യ ദക്ഷിണ അമേരിക്കയിലുളള ഫുട്‌ബോള്‍ ഉദ്യോഗസ്ഥര്‍ക്കും ദക്ഷിണ അമേരിക്കയിലും യുഎസിലുമുളള കായിക വിപണനക്കമ്പനികള്‍ക്കുമെതിരെയാണ് പുതിയ ആരോപണങ്ങള്‍. നേരത്തെ കഴിഞ്ഞ കളികള്‍ക്ക് പ്രതിഫലം നല്‍കുന്നതിലും അടുത്ത പതിറ്റാണ്ടില്‍ നടക്കേണ്ട കളികളുടെ വിവിധ റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്കും സൗഹൃദ മത്സരങ്ങള്‍ക്കും അടക്കമുളളവയിലാണ് ക്രമക്കേടുകള്‍ നടത്തിയിട്ടുളളത്. ഇതിന് പുറമെ ബ്രോഡ്കാസ്റ്റിംഗ് അവകാശത്തിനായി കൈക്കൂലി വാങ്ങിയതും ഇതില്‍ പെടും. ഇതിന് പുറമെ ഒരു അര്‍ജന്റീയന്‍ കായിക വിപണന കമ്പനി മധ്യ അമേരിക്കന്‍ ഫുട്‌ബോള്‍ ഉദ്യോഗസ്ഥരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

എട്ട് പേര്‍ മാപ്പ് സാക്ഷിയാകാമെന്ന് സമ്മതിച്ചതായി അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തി. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ആദ്യഘട്ട ആരോപണങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇക്കാര്യം അവര്‍ അറിയിച്ചതായും എജി പറയുന്നു. അഴിമതികള്‍ സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വലുതാണെന്നും അവര്‍ വ്യക്തമാക്കി. ഇനിയും വെളിച്ചത്ത് വരാത്തവര്‍ ഉണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട സംഭവവുമായി ബന്ധമുളളവരെയെല്ലാം ഉടന്‍ തന്നെ വെളിച്ചത്ത് കൊണ്ടുവരുമെന്നും എജി കൂട്ടിച്ചേര്‍ത്തു.

ഇന്ന് സൂറിച്ചില്‍ നടന്ന തെരച്ചിലില്‍ ഉത്തരമധ്യ അമേരിക്കന്‍, കരീബിയന്‍ ഫുട്‌ബോള്‍ ഗവേണിഗ് ബോഡിയുടെ പ്രസിഡന്റായ ഹവിത്തിനെയും ദക്ഷിണ അമേരിക്കന്‍ കോണ്‍ഫെഡറേഷന്റെ അധ്യക്ഷനായ നപൗട്ടിനെയും സ്വിസ് പൊലീസ് സൂറിച്ചിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.