ദുബായിയില്‍ ഇന്ത്യന്‍ കോടീശ്വരന്‍ പാര്‍ക്കിംഗ് നിയമം ലംഘിച്ചെന്ന വാര്‍ത്തക്ക് പുതിയ ക്ലൈമാക്‌സ്; കാറിന്റെ വീഡിയോ എടുത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഈജിപ്തുകാരന്‍ അറസ്റ്റില്‍

ഇന്ത്യന് കോടീശ്വരനായ ബല്വിന്ദര് സാഹ്നി ദുബായിയില് പാര്ക്കിങ് നിയമം തെറ്റിച്ചെന്ന നിലയില് പ്രചരിപ്പിക്കപ്പെട്ട വീഡിയോ സോഷ്യല് മാധ്യമങ്ങളില് വൈറലായിരുന്നു. അംഗപരിമിതര്ക്ക് വേണ്ടി പ്രത്യേകം നിര്ദ്ദേശിക്കപ്പെട്ട സ്ഥലത്ത് ബല്വിന്ദറിന്റെ റോള്സ് റോയ്സ് കാര് പാര്ക്ക് ചെയ്തിരിക്കുന്നതിന്റെ വീഡിയോ സഹിതമായിരുന്നു പോസ്റ്റ്. ഇതേത്തുടര്ന്ന് ദുബായ് പോലീസ് ബല്വിന്ദറിന് 1000 ദിര്ഹം പിഴ ചുമത്തുകയും ചെയ്തു. ദിവസങ്ങള് കഴിഞ്ഞ് ഇതേ പ്രശ്നം മറ്റൊരു തരത്തില് മാധ്യമങ്ങളില് നിറയുകയാണ്. സമൂഹ മാധ്യമങ്ങളില് വീഡിയോ പ്രചരിപ്പിച്ച ഈജിപ്തുകാരനെ ഇന്നലെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അപകീര്ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ഇന്ത്യന് വ്യവസായിയും ആര് എസ് ജി ഇന്റര്നാഷണല് ഗ്രൂപ്പുടമമയുമായ ബല്വിന്ദര് സാഹ്നി സൈബര് സെല്ലില് പരാതി നല്കിയതിനെ തുടര്ന്നായിരുന്നു അറസ്റ്റ്.
 | 

ദുബായിയില്‍ ഇന്ത്യന്‍ കോടീശ്വരന്‍ പാര്‍ക്കിംഗ് നിയമം ലംഘിച്ചെന്ന വാര്‍ത്തക്ക് പുതിയ ക്ലൈമാക്‌സ്; കാറിന്റെ വീഡിയോ എടുത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഈജിപ്തുകാരന്‍ അറസ്റ്റില്‍

ദുബായ്: ഇന്ത്യന്‍ കോടീശ്വരനായ ബല്‍വിന്ദര്‍ സാഹ്‌നി ദുബായിയില്‍ പാര്‍ക്കിങ് നിയമം തെറ്റിച്ചെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അംഗപരിമിതര്‍ക്ക് വേണ്ടി പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് ബല്‍വിന്ദറിന്റെ റോള്‍സ് റോയ്‌സ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ വീഡിയോ സഹിതമായിരുന്നു പോസ്റ്റ്. ഇതേത്തുടര്‍ന്ന് ദുബായ് പോലീസ് ബല്‍വിന്ദറിന് 1000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞ് ഇതേ പ്രശ്‌നം മറ്റൊരു തരത്തില്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച ഈജിപ്തുകാരനെ ഇന്നലെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വ്യവസായിയും ആര്‍ എസ് ജി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുടമമയുമായ ബല്‍വിന്ദര്‍ സാഹ്നി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് ആര്‍ടിഎയുടെ ചാരിറ്റി ലേലത്തിലൂടെ 3.3 കോടി ദിര്‍ഹത്തിന് ഡി-5 എന്ന നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയതോടെയാണ് ബല്‍വിന്ദര്‍ സാഹിനി ശ്രദ്ധിക്കപ്പെട്ടത്. താന്‍ പാര്‍ക്കിംഗ് നിയമം തെറ്റിച്ചിട്ടില്ലെന്നാണ് ബല്‍വിന്ദര്‍ ഇപ്പോള്‍ പറയുന്നത്. ഷെയ്ഖ് സായിദ് റോഡില്‍ സ്വകാര്യ പാര്‍ക്കിങില്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ താല്‍ക്കാലികമായി കാര്‍ നിര്‍ത്തിയ സമയത്താണ് ദൃശ്യമെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് ബല്‍വിന്ദര്‍ പറയുന്നു.

അംഗപരിമിതരുടെ പാര്‍ക്കിങ് ദുരുപയോഗം ചെയ്തിട്ടില്ലെന്നും പൊലീസിന് തെളിവായി നല്‍കിയ വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണെന്നും ബല്‍വിന്ദര്‍ സാഹിനി പറഞ്ഞു. 2012ലെ യുഎഇ സൈബര്‍ ക്രൈം നിയമം അഞ്ചാം വകുപ്പനുസരിച്ചാണ് ഈജിപിതുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് കുറഞ്ഞത് ആറു മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ മൂന്നു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.

വീഡിയോ കാണാം

عاش راج الملياردير

A video posted by Saif بوخليفه (@saifalnqbi) on