തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ പുറത്തേക്ക്; രണ്ട് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്

തായിലന്ഡിലെ താം ലുവാങ് ഗുഹയില് കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നു. രണ്ട് കുട്ടികളെ ഗുഹയില് നിന്ന് പുറത്തെത്തിച്ചതായി ബിബിസി റിപ്പോര്ട്ട് ചെയ്തു. ഗുഹയില് വീണ്ടും ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല് അടിയന്തരമായി കുട്ടികളെ പുറത്തെത്തിക്കാന് രക്ഷാപ്രവര്ത്തകര് തീരുമാനിക്കുകയായിരുന്നു. 12 കുട്ടികളെയും കോച്ചിനെയും ഇരുട്ടും ചെളിവെള്ളവും നിറഞ്ഞ ഗുഹാവഴികളിലൂടെ രക്ഷാപ്രവര്ത്തകര് പുറത്തേക്ക് നയിക്കുകയാണ്.
 | 

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ പുറത്തേക്ക്; രണ്ട് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്

തായിലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നു. രണ്ട് കുട്ടികളെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗുഹയില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി കുട്ടികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. 12 കുട്ടികളെയും കോച്ചിനെയും ഇരുട്ടും ചെളിവെള്ളവും നിറഞ്ഞ ഗുഹാവഴികളിലൂടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്ക് നയിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 മുങ്ങല്‍ വിദഗ്ദ്ധരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. പുറത്തെത്തിക്കുന്ന കുട്ടികളെ ഹെലികോപ്ടറുകളില്‍ ആശുപത്രിയിലേക്ക് മാറ്റും.

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ പുറത്തേക്ക്; രണ്ട് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്

ചെറു സംഘങ്ങളായാണ് കുട്ടികളെ പുറത്തെത്തിക്കുന്നതെന്നാണ് വിവരം. എല്ലാവരെയും പുറത്തെത്തിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രണ്ടാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടു തുടങ്ങുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായെത്തിവരുടെയും മാധ്യമങ്ങളുടെയും വന്‍ സംഘമായിരുന്നു ഗുഹാമുഖത്ത് രണ്ടാഴ്ചയായി തമ്പടിച്ചിരുന്നത്. അവസാന ഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് ഗുഹാമുഖത്ത് നിന്ന് മാറണമെന്ന് ഇന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ പുറത്തേക്ക്; രണ്ട് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്

 

ഓസ്‌ട്രേലിയയില്‍ നിന്നുള്ള സംഘമാണ് സംഘത്തിലെ മെഡിക്കല്‍ ടീമിനെ ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടതോടെ ബഡ്ഡി ഡൈവിംഗ് രീതി തന്നെയായിരിക്കും വീണ്ടും പരീക്ഷിക്കുക. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവച്ചില്ലെങ്കില്‍ കൂടുതല്‍ പേരെ ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിക്കാന്‍ കഴിയും. കോച്ചും കുട്ടികളും ആരോഗ്യാവാന്മാരാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു കുട്ടിയോടൊപ്പം രണ്ട് ഡൈവേഴ്‌സ് ഉണ്ടാവും. കുട്ടിക്ക് വഴി കാണിക്കാന്‍ ഒരാളും മറ്റൊരാള്‍ കുട്ടിയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമക്കുകയും ചെയ്യും.

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ പുറത്തേക്ക്; രണ്ട് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്