ഹൈഡ്രജനില്‍ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ പുറത്തിറക്കി

ഹൈഡ്രജനില് ഓടുന്ന ലോകത്തെ ആദ്യ ട്രെയിന് ജര്മ്മനി പുറത്തിറക്കി. ആള്സ്റ്റമാണ് ട്രെയിന് നിര്മ്മിച്ചിരിക്കുന്നത്. സാധാരണ തീവണ്ടികളെക്കാള് ഇവയ്ക്ക് നിര്മ്മാണച്ചെലവ് കൂടുതലാണെങ്കിലും സര്വീസ് ഇനത്തില് ചെറിയ തുക മാത്രമെ ആവശ്യമായി വരികയുള്ളു. ഡീസല് ട്രെയിനുകളുണ്ടാക്കുന്ന മലനീകരണത്തിന്റെ ഒരു ശതമാനം പോലും ഹൈഡ്രജന് തീവണ്ടികള് ഉണ്ടാക്കുകയില്ല. നീരാവിയും വെള്ളവും മാത്രമായിരിക്കും തീവണ്ടി പുറത്തുവിടുക.
 | 

ഹൈഡ്രജനില്‍ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ പുറത്തിറക്കി

ബെര്‍ലിന്‍: ഹൈഡ്രജനില്‍ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ ജര്‍മ്മനി പുറത്തിറക്കി. ആള്‍സ്റ്റമാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ തീവണ്ടികളെക്കാള്‍ ഇവയ്ക്ക് നിര്‍മ്മാണച്ചെലവ് കൂടുതലാണെങ്കിലും സര്‍വീസ് ഇനത്തില്‍ ചെറിയ തുക മാത്രമെ ആവശ്യമായി വരികയുള്ളു. ഡീസല്‍ ട്രെയിനുകളുണ്ടാക്കുന്ന മലനീകരണത്തിന്റെ ഒരു ശതമാനം പോലും ഹൈഡ്രജന്‍ തീവണ്ടികള്‍ ഉണ്ടാക്കുകയില്ല. നീരാവിയും വെള്ളവും മാത്രമായിരിക്കും തീവണ്ടി പുറത്തുവിടുക.

നേരത്തെ ഫ്രാന്‍സിലെ അതിവേഗ ഇന്‍ര്‍സിറ്റി ട്രെയിനുകള്‍ നിര്‍മ്മിച്ച് ലോകശ്രദ്ധ നേടിയ കമ്പനിയാണ് ആള്‍സ്റ്റം. കൊച്ചി മെട്രോയുടെകോച്ചുകളും ഇതേ കമ്പനി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. 2021ല്‍ 14 ഹൈഡ്രജന്‍ ട്രെയിനുകള്‍ കൂടി ട്രാക്കിലെത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമാണ് പുതിയ ട്രെയിനുകളെന്നതാണ് പ്രത്യേകത. ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ഫ്യുവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്.

ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം ട്രെയിനില്‍ സ്ഥാപിച്ചിട്ടുള്ള ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും. ഒറ്റ ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ച് 1000 കിലോമീറ്റര്‍ ട്രെയിന് സഞ്ചരിക്കാനാകും. വരും വര്‍ഷങ്ങളില്‍ ഇത്തരം ട്രെയിനുകള്‍ വ്യാപകമായി ഉപയോഗിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.